രചന : പട്ടം ശ്രീദേവിനായർ ✍

ഇന്ന് ഭൂമീ ദേവി പുഞ്ചിരിച്ചു…,
ആകാശദേശവും നോക്കിനിന്നു!
സർവ്വ ചരാചരാ സമ്പുർണ്ണ സംതൃപ്ത,
സമ്മോഹ സമ്മേളനം നടപ്പൂ….!
മുറ്റത്തെ മുല്ലയ്ക്കും,
വേലിപ്പടർപ്പിലെ
പൂവള്ളിപ്പൂവിനും
എന്തുരസം….!
കരിനീലക്കണ്ണുകൾ കാട്ടിച്ചിരിക്കുന്നു
നീലക്കുറിഞ്ഞിയും
ശംഖു പുഷ്പങ്ങളും….!
ഏതെല്ലാം ചന്ത ത്തിൽ എന്തെല്ലാം പൂവുകൾ
പ്രകൃതിയെകെട്ടി
പ്പുണർന്നുനിൽപ്പൂ…!
മുറ്റംനിറഞ്ഞൊരു
പെൺകൊടിമാരിലും.
പൊന്നത്തമിന്നൊരു
ആഹ്ലാദമായ്…..!
കുട്ടികൾ ആർത്തു കളിക്കുന്നു രസിക്കുന്നു….
മലയാളമണ്ണിനു ആനന്ദമായ്…..,…!

പ്രീയപ്പെട്ടവർക്ക് “”അത്തം “” ദിന ആശംസകൾ

By ivayana