രചന : പ്രസാദ് ടി എൻ ✍️
ഒരിയ്ക്കൽ തളിർത്തു..
മൊട്ടിടുമ്പോഴും പൂവായി
വിരിഞ്ഞു സുഗന്ധം പരത്തുമ്പോഴും
അത് കാണാനും ആസ്വദിക്കാനും
ചുറ്റും ഒരുപാട് ആളുകൾ ഉണ്ടാവും..
ഒന്ന് വടുകയോ കോഴിയുകയോ
ചെയ്തു കഴിഞ്ഞാൽ പിന്നെ
തനിച്ചാകും..
ഇതുപോലെ ആണ് നമ്മൾ
മനുഷ്യന്റെ ജിവിതവും..
നമ്മൾ ഒരാളെ സ്നേഹിക്കുന്നത്
ഹൃദയത്തിൽ നിന്നായിരിക്കണം
അല്ലാതെ നമ്മുടെ അവസ്ഥകൾക്ക്
അനുസരിച്ചു ആയിരിക്കരുത്..
പണം വരും പോകും..
അത് നമ്മൾ ഉണ്ടാക്കുന്നതാണ്..
പണത്തിന്റെ തൂക്കം നോക്കി ആവരുത്
ഒരു ബന്ധങ്ങളും നിശ്ചയിക്കാൻ..
ഇവിടെ നമ്മൾ പട്ടിണികിടന്ന, സമയത്
ആഹാരം കഴിക്കാതെയും,ശരീരത്തെയും
അതിന്റ ആവിശ്യങ്ങളെയും മാനിക്കാതെ
സോരുകുട്ടിവെയ്ക്കുന്ന പണം..?
അത് നമ്മുടെ ആവിശ്യങ്ങൾക്ക്
ഉപയോഗിക്കുക..
നാം കുട്ടിവെയ്ക്കുന്ന പണം..നമുക്കും
പിന്നെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നത്
ആയാൽ അതിനു ഗുണമുണ്ടാകും..
മനുഷ്യനെ മനുഷ്യനായി കാണാൻ
പഠിക്കുക…
അൽപ്പം സമയം മാത്രം
ജീവിക്കാൻ നമ്മുക്ക് എല്ലാവർക്കും
ഈ ഭൂമിയിൽ ഈശ്വരൻ അവസരം
തന്നിട്ടുള്ളൂ എന്നാ കാര്യം നാം മറന്നുപോകരുത്..
ആ മറവി ആണ് മനുഷ്യന്റെ ജിവിതത്തിൽ
വ്യതിയനം ഉണ്ടാക്കുന്നത്..
നന്മകൾ ഉള്ള മനുഷ്യൻ ആകുന്നതും
മൃഗമാക്കുന്നതും ചെകുത്താൻ ആകുന്നതും എല്ലാം കാരണം അനർഹമായ പണം…
.. നാം ഭക്ഷണം കഴിക്കുമ്പോൾ
അടുത്ത് എത്ര പേര് ഭക്ഷണം കഴിച്ചുവോ
എന്ന് ചിന്തിക്കാറുണ്ടോ..
വിശപ്പ് അത് എല്ലാവർക്കും ഒരുപോലെ
ആണ്..
മനുഷ്യനും മൃഗങ്ങൾക്കും പക്ഷിക്കൾക്കും എന്തിന് പ്രകൃതിയിലെ
സർവ്വ ജീവജാലംങ്ങൾക്കും..
ഇവ ഒന്നും നാം മറന്നുകൂടാ..
ക്രിസ്‌തു അഞ്ച് അപ്പം കൊണ്ട് അയ്യായിരം
പേർക്ക് ഭക്ഷണം കൊടുത്തു..
നമ്മൾ അത്ര ഒന്നും ചെയ്തില്ലേലും
ഒരാൾക്ക് ഒരുനേരമെങ്കിലും ഭക്ഷണം
കൊടുത്താൽ….?
ഒരുപാട് നല്ല വസത്രങ്ങൾ ഉള്ളവർ
ഇല്ലാത്ത ആളുകൾക്ക് ഒരെണ്ണം കൊടുത്താൽ..
“”ഉള്ളവർ ഇല്ലാത്തവരെ ചേർത്ത് പിടിക്കുക “”
അങ്ങനെ അവർ ദൈവമാകുന്നു..
ഇല്ലാത്ത ആളുകൾക്ക് ഉള്ളവർ ഉള്ള് അറിഞ്ഞു സഹായിക്കുമ്പോൾ അവർ ഈശ്വരൻ
ആകുന്നത്..
ശെരിയോ തെറ്റോ..
അത് നിങ്ങൾക്ക് വിടുന്നു..
യൂവർ ചോയിസ്..
