രചന : അഫ്സൽ ബഷീർ തൃക്കോമല ✍

നായകളും മയക്കു മരുന്നടിച്ചവരും പരസ്പരം മത്സരിക്കുന്നു .
പേപിടിച്ചവർ വിറളി പൂണ്ട്
അന്യരെ ആക്രമിക്കുന്നു .
ഞാനെന്ന ഭാവമുള്ളവരായി
അവർ മാറുന്നു .എന്നാൽ മുൻപവർ
ഒരു പക്ഷെ പാവങ്ങളായിരുന്നിരിക്കാം
രണ്ടു കൂട്ടരെയും
തെരുവിലേക്കെറിഞ്ഞതാര് ?
വ്യവസ്ഥിതിയെ പറഞ്ഞിട്ടെന്തു കാര്യം
സംരക്ഷണമില്ലാത്തതോ ?
അതോ കയറൂരി വിട്ടതിന് ബാക്കിയോ ?
മൃഗ സ്നേഹത്തിന് പേര് പറഞ്ഞു നിങ്ങൾ
പിഞ്ചു കുഞ്ഞിനെ വരെ കൊല്ലിച്ചപ്പോൾ
വെറും കഞ്ചാവെന്നു പറഞ്ഞു മറ്റവരെ നിസ്സാരവത്കരിച്ചില്ലേ!
രണ്ടു കൂട്ടരും ഭീഷണിയായി നാടിന്
സമാധാനം കളയുമ്പോൾ
പേക്കൂട്ടങ്ങൾ അകന്നു നിൽക്കുന്നുവെന്നു ഉറപ്പു വരുത്താം.
ഇല്ലെങ്കിൽ നാടാകെ അസ്വസ്ഥമാകും
ഇവർക്ക് വേണ്ടി നാം പരസ്പരം പോരടിച്ചു
പേ പിടിച്ചവരെപോലെ പെരുമാറിയാൽ അവർ വീണ്ടും നമുക്ക്
നേരെ തിരിയും .ഒരുമിച്ചു നിന്നാൽ
ഏതു വൈതരണിയും കടക്കാം
എന്ന് തെളിയിച്ചു കൂടെ ….

അഫ്സൽ ബഷീർ

By ivayana