രചന : വിദ്യാ രാജീവ്‌

താതന്റെ അസ്ഥിതറയിൽ ഓർമ്മകൾ
കരിയിലകളായി കൂനകൂടി.
അഴലിൻ ഛായയിൽ മുങ്ങി തെല്ലു
നേരം മിഴികൾ പൂട്ടവേ.
ഭൂതകാലത്തിൻ സ്‌മൃതിയുണർന്നു.
മുഖപടങ്ങൾ തെന്നി മാറി തിരശീലകൾ
ഒന്നൊന്നായി മനസ്സിനുള്ളിൽ അനാവൃതമായി.
അന്നൊരു രാമഴയിൽ നിനച്ചിരിക്കാതെ
ആത്മഹൂതി ചെയ്തു രക്ഷനേടിയ താതൻ.
അനാഥമാക്കി വിടപറഞ്ഞ സ്വന്തം ജീവിതസൗഭാഗ്യങ്ങൾ,
വിരഹം പടർത്തിയ അകതാരിൽ
നിറഞ്ഞാടിയ ശോകങ്ങൾ.
ആ ദിനം മുതൽ തന്നിലേക്ക് വന്നടുത്ത
ജീവിതഭാണ്ഡം നിഴലായിന്നും കൂടെയുണ്ട്.
കുടുംബനാഥന്റെ പരിവേഷമാർന്ന്
കൂടെപ്പിറപ്പുകൾക്കായ് സ്വയം മറന്നു
ജീവിച്ചു കടമകൾ പൂർത്തീകരിക്കവേ.
കാലത്തിന്റെ പോക്കുവരവിൽ
അവശേഷിപ്പായത്,
ആരോരുമില്ലാതെ മദ്ധ്യവയസ്സായ ഞാനും
രോഗശയ്യയിലെ അമ്മയും മാത്രം.!!!

By ivayana