രചന : പ്രജീഷ്‌കുമാർ ✍

എന്റെ വെയിലുകൾ
മങ്ങിത്തുടങ്ങി
മഴമേഘങ്ങൾ
പെയ്തു തോരാറായി
ശിശിരങ്ങൾ
അടരുകയും
വസന്തങ്ങൾ
മരിക്കുകയും ചെയ്തു.
ഞാൻ കണ്ട
ചിത്രങ്ങളിലൊക്കെ
ഞാൻ വായിച്ച
എഴുതുകളിലൊക്കെ
എഴുത്തുകാരനും
ചിത്രകാരനും
മുഖമില്ലായിരുന്നു.
എന്റെ വായന
പരിചയം, അറിവ്
കണ്ടെത്തലുകൾ.
ഞാൻ മനസിലാക്കുന്നു.
ലോകം
ജീവിതത്തിൽ
തോറ്റുപോയവരുടേത്
മാത്രമാണ്.
അതിനാൽ
ഞാൻ
എന്റെ തന്നെ
ജീവിതവും മരണവും
രേഖപ്പെടുത്താൻ
ശ്രമിക്കുന്നു.
എന്റെ
മരണംപോലും
വലിയൊരു തോൽവിയുടെ
അടയാളമായി മാറണമെന്ന്
ആഗ്രഹിക്കുന്നു.
എന്റെ തോൽവിയുടെ
അടയാളങ്ങളിൽ
അധികാരചിഹ്നങ്ങളോ
ഓർമ്മചിത്രങ്ങളോ
ഒന്നും തന്നെ ഉണ്ടാകില്ല.
എന്റെ തോൽവിയുടെ
അടയാളങ്ങളിൽ
ഞാനുമായി ബന്ധപ്പെട്ട്
പടിയിറങ്ങിപ്പോകുന്ന
ഒന്നും തന്നെ ഉണ്ടാവില്ല.
എന്റെ ഓർമകളുടെ
വലയത്തിൽ
ഈ നേരിയ
നീല വെളിച്ചത്തിൽ
ശ്മാശാന മൂകതക്കൊപ്പം.

By ivayana