രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
മേലാളനായൊരുദൈവത്താൻ്റെ
മാളികയങ്ങനെ മാനത്താണേ
മാറ്റൊലിയായൊരു ഹൃദയമെല്ലാം
മാനത്തൂന്നിങ്ങു കീഴെയാണേ.
മതിയേറിയ കുശലതയോടെ
മദമോടെയതു മൃതവാന്മാർ
മൈലോളം താണ്ടി നടന്നിതാ
മേൽക്കോയ്മക്കുള്ളതുമായി.
മനുഷ്യരെല്ലാം അടിമയാക്കി
മധുപന്മാർക്കാസ്വദിക്കാൻ
മതമേറിയ വിശ്വാസത്താലെ
മാനത്തോളം പടുത്തുയർത്തി.
മനുഷ്യരേയവരോ രക്തത്തിലും
മമതയില്ലാതങ്ങുവേർതിരിച്ചു
മുകുളങ്ങളിലോരോന്നോതി
മലിനതയാലെയമംഗളമാക്കി.
മനസ്സിലെല്ലാം മനോജ്ഞമായ
മോടികളേറിയ ഭാവനകളാൽ
മരണമുഖത്തും മദഗജമായി
മിന്നലൂറിയ രണഭേരികളാൽ.
മുളയേയങ്ങുയധികമാക്കാൻ
മാർഗ്ഗം നോക്കി സഞ്ചരിച്ചവർ
മാർദ്ദവമില്ലാതെയടരാടിയാടി
മടിയന്മാരും മുടിയന്മാരുമായി.
മിത്രമായവരറിയുന്നില്ലൊന്നും
മാർഗ്ഗണമെല്ലാം മാണമെന്നും
മാലപ്പോലെയോത്തുകളുമായി
മണ്ടത്തരമതു പുസ്തകമാക്കി.
മാരിയായൊരുയമൂർത്തിയുടെ
മുഴുവനായതാം വർണ്ണനയാലെ
മേലിലാരും ഇതൊന്നല്ലാതൊന്നും
മോഷത്തിന്നായാരാധിക്കരുത് .
മേധ്യമായൊരു യോഗത്തിലായി
മൂർഖനമേധ്യം അടക്കിയടക്കി
മന:പൂർവ്വമായൊരു മിഥ്യയാലെ
മനുഷ്യത്ത്വത്തേ ചുട്ടു കരിച്ചു.
മുട്ടാളന്മാരുടെയോദ്ധാവണിയായി
മേധാവിയുടെ കല്പനയേറ്റ് പറഞ്ഞ്
മേലോട്ടുള്ളൊരു മൗലീകത്തിൽ
മൂഢതയാലെ സ്വർഗ്ഗം പൂകാൻ.
മുഖമുള്ളവരതു ചോദിച്ചപ്പോൾ
മൃതിയാണതിയേകിയ ദണ്ഡനം
മെല്ലെ മെല്ലെ അറിഞ്ഞവരെല്ലാം
മനോവ്യഥയാലെ തകരാനായി.
മാനം പോയ പൊൻ പൂവകളെല്ലാം
മയ്യത്താക്കിയ മാനഭംഗങ്ങൾ
മേലേയുള്ളൊരു ദൈവമിരുന്ന്
മനുഷ്യരെകൊണ്ടതു ചെയ്യിച്ചോ?
മനസാക്ഷിയില്ലെന്നാലവനയ്യോ
മനസ്ഥാപമില്ലൊരുകുറ്റം കണ്ട്
മർക്കടമുഷ്ടിയേറും മഹിമയിൽ
മുശേട്ടയേറിയ കല്പനയോടെ.
മഹാവാക്യ പൊരുളറിയാതെ
മുരളുന്നൊരു അടിമകളേവരും
മയ്യത്തായി മരിക്കും വരെയും
മോന്തായത്തീന്നുച്ചാരണമായി.
മേലാളന്മാരുടെ മൂലയിലെല്ലാം
മുർഖ വിചാരം താണ്ഡവമാടി
മച്ചിൻ പുറമേറും പ്രവാചകർ
മനസ്സുഖമോടെയുല്ലാസത്തിൽ.
മഹാരഥരാകിയയടിമകളന്ത്യം
മേലേയുള്ള സ്വർഗ്ഗത്താകും
മേൽക്കോയ്ക്കടിമയല്ലേൽ
മുഖത്തടിച്ചവർ കാഫിറാക്കും.
മുഖമുള്ളോരുടെമുണ്ടുംപൊക്കും
മുഖത്തു നോക്കി കലിമ ചൊല്ലും
മൂക്കു ചെത്തും വാളുമായവർ
മുറിച്ചതല്ലേൽ കൊന്നുതള്ളും.
