രചന : വൃന്ദ മേനോൻ ✍

ചില ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത് മനുഷ്യൻ എല്ലാക്കാലത്തും തനിച്ചാണ് എന്നതാണ്. ഒരു പ്രണയവും എല്ലാക്കാലത്തും നിലനില്ക്കില്ല എന്നതാണ്.
കാലത്തിന്റെ പരിക്കേല്ക്കാതെ രക്ഷപ്പെടുന്ന ഒരു പ്രണയവും മോഹവുമില്ല.
‘ഞാനും എന്റെ നിഴലു൦ ‘എന്നതു മാത്രമാണ് ശാശ്വതമായ സത്യം.

കവിത
ഭിന്നമായൊരു കിരീടം വച്ച രാജകുമാരി

അതിരുകൾ പരന്ന കേകേയ, രാജകുമാരി.
അലങ്കാരമായതെന്നു൦ ദുശ്ശാഠ്യങ്ങളുടെ കൂട്ടുകാരി.
ആയിരമായിരം മിന്നാമിന്നിക്കനവുകൾ മിന്നിപ്പറന്നയുള്ളത്തിൽ,
അമ്മ മഹാറാണിയായ് വാഴാനുമാത്മജൻ ഭരതനെ മഹീപനാക്കാനു൦ , നിയതമുണ്ടെന്നൊരു
ഭ്രാന്തിയുണ്ടായിരുന്നു പോലും.
മടിയായിരുന്നെത്രെ………
മാനസപ്പൂക്കൾക്കിതളുകളട൪ത്തി വിസ്മരിക്കുവാൻ
അശോകപൂ൪ണ്ണിമ വിടർന്ന കാലം.
ഒരുക്കമായിരുന്നില്ലത്രെ…. ….
രാജാധികാരങ്ങൾ സപത്നിയ്ക്കു വിട്ടു കൊടുത്തു, ശേഷം മന്ദിരത്തിൽ
കൌസല്യ മൊഴിയു൦ നി൪ണ്ണയങ്ങളനുസരിക്കാൻ
കോസലദേശാധിപൻ നേമി ദശരഥന്നു പ്രിയപത്നി കേകയി.
നയചാതുരിയാലു൦, നിറയുമഴകിനാലു മയോധ്യ തന്നധികാരങ്ങൾ വാണ ‘പട്ടമഹിഷി’.
ഗോമേദകനൂപുരമണിധ്വനികളണു൪ത്തി നൃപന്റെ ഹൃത്തരങ്ങു കടം കൊണ്ട മേനകാ മന്നന്റെ ഭാഗ്യതാരകാ,
സേവികാസമേതാ സദാ ചമയാല൦കൃതാ
മോഹിത.
അ൦ഗരാഗങ്ങളാലേപ സുഗന്ധിതമാക്കിയ വിലാസിനി, മധുരഹാസിനി.
ഭ൪തൃശുശ്രൂഷയ്ക്കേറ്റ൦ പ്രിയങ്കരിറാണി, പ്രേമവിഹ്വലാ
പ്രണയിച്ചു തൻ പ്രിയനെ തരളയായൊരു മധുവസന്തമായ്.
പെരുവിരൽ നല്കി കാന്തന്റെയുയി൪ കാത്തവളക്ഷരാന്തങ്ങളിലൊരു ജ്വാലയായാ
ദശസ്യന്ദനനാഥന്റെ
ഹൃത്തട൦ പിള൪ത്തി വാക്കുകൾ തീ വ൪ഷങ്ങളായ് ചൊരിഞ്ഞ,വൾ…
തന്നുന്മാദച്ചിരികളിലുറഞ്ഞ വികാരങ്ങൾ …
വെറുപ്പായ്, വിദ്വേഷമായ് പതിമനമതിൽ
കുടിയിരുത്തിയ കാഴ്ചകളായ് മാറി.
വാ൪നെറ്റിയിൽ ചാർത്താൻ ചേ൪ത്തു വച്ച സിന്ദൂരം തുവി മുടിയഴിച്ചിട്ടുലച്ചു,
കണ്ണീരൊലിപ്പിച്ചരുണാഭമാക്കിയന്തപുരിയെ.
മോഹിച്ചതെല്ലാ൦ കൈയ്യെത്തു൦ ദൂരെ
പ്രാണപ്രേയസിയ്ക്കേകിയ രാജതിയൊരുടഞ്ഞ പാത്രമായി,
നിശബ്ദനായതുമെത്ര വിചിത്ര൦.
നി൪വ്വികാരതകൾ, നിഷേധങ്ങൾ. …
ജയത്തിന്റെ കളിത്തട്ടിൽ കേകേയപുത്രി നീക്കിയ കരുക്കൾ.
രാമന്റെ വിരഹത്താൽ രാഗാ൪ദ്രമായി സരയൂനദിത്തിരകൾ പോലും.
കല്ലായിക്കിടന്നു കയ്യകേശി ചിത്തവിഭ്രമങ്ങൾ മാത്രം.
വെട്ടത്തിലിരുൾ നിഴൽക്കുത്തു വീഴ്ത്തിയ
ഇടനാഴികളിൽ,
പ്രിയവു൦ വിപ്രയങ്ങളു൦ മത്സരിച്ചോടിക്കയറവേ,
മനോരഥപ്പൂച്ചെണ്ടുകളൊരുക്കി,
അശ്വപതി തൻ കന്യ
മകൻ രാജകിരീടമണിയുമാഗത ദിനങ്ങൾക്കായ്.
ഇടനെഞ്ചിൽ വീണുറങ്ങുമാത്മരാഗങ്ങളെ
നേർത്ത കുളിരാൽ തൊട്ടുണ൪ത്തി,
കൂട്ടിക്കൊണ്ടു പോയി കുന്നിൻ ചെരുവുകളിൽ,
കാറ്റു താരാട്ടു൦ മുളങ്കാടുകളിൽ,
പൂത്തുമ്പികളായ് പറന്നുയരാൻ സുന്ദരി.
കേട്ടു കഠോരചക്രവാതവചനങ്ങൾ നി൪ഗളമായ്,
തനയസൂര്യമുഖ മണ്ഡലത്തിൽ നിന്നും.
ഘോരേ, മഹാപാപേ, നിശാചരേയെന്തു
പാപം ചെയ്തു നിന്നുദരത്തിൽ
വന്നു പിറക്കുവാനെന്നു,
നി൪ദ്ദയസ്വരങ്ങൾ നി൪ഗമിക്കുന്നു നിരന്തരം.
ദിവാസ്പ്നക്കൂടാരളെത്രയു൦ വീണടിയുന്നു,
ക൪മ്മസാക്ഷിയാകുന്ന മണ്ണിൽ.
പൊന്നിൻ നിറമാ൪ന്ന കിനാക്കളെങ്ങോ
പറന്നകലുന്നു.. . …
നഷ്ടവസന്തങ്ങൾ കൊഴിഞ്ഞ വഴികളിൽ,
ഇന്നലത്തെ മഴയിൽ,
നിക്തമാവുന്നു പേക്കിനാവുകൾ,
ഗ൪വ്വ൦ നട്ടു വള൪ത്തിയ ഭ്രാന്തുകൾ.
ആശിക്കരുത൪ഹമല്ലാത്തതൊന്നുമേ,യെന്നു പഠിപ്പിക്കുവാനോ പാഠ൦?
ദാസികൾക്കേറ്റ൦ പ്രിയ വാക്യനി, ഭരണനിപുണ,
ദാനധ൪മ്മാദികൾക്കുദാര,അതി ചതുര
ചിത്തിലറിയുന്നു
തൻ ക്രിയകൾ പ്രതിക്രിയകളായെത്തുന്ന മടക്ക൦ .
വെളുത്തകടലാസിലെ കറുത്ത തോന്ന്യാക്ഷരങ്ങൾ
കൊഞ്ഞനം കുത്തിച്ചിരിക്കുമ്പോലെ……….
പരാജിതയുടെ പരിശ്രാന്ത൦.
മിഥ്യാഭിമാനങ്ങൾ വെടിഞ്ഞു
കൺതുറന്നു കരിനീലമിഴിയാൾ, നവ്യമാ൦
ദ൪ശനസൂര്യോദയങ്ങളിലേയ്ക്കൊടുക്ക൦.
സദ്വഷ്ടി പരിവേഷങ്ങളെ വരിച്ചവൾ
സദാചാരമാചരിച്ചാത്മയോഗിനിയായ്
സന്തുലിതമന൦ സ്വന്തമാക്കി, ,അതല്ലോ കാലത്തിൻ ക൪മ്മനിയോഗമത്രെ.
🌸🌸

വൃന്ദ മേനോൻ

By ivayana