ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ബിജു കാരമൂട് ✍

ആ വീട് ഇനിയൊരിക്കലും
പഴയതു
പോലെയാകില്ല
സംസാരിക്കു
മെങ്കിലും
അവിടെയാരും
തങ്ങളിൽ കേൾക്കുകയില്ല
ആരും
ചിരിക്കുകയോ
കരയുകയോ
ചെയ്യാത്ത
വീട്ടിൽ
തറയോടും
ഉടുപ്പുകളും
ജാലക വിരികളും മുഷിയുകയും വൃത്തിയാക്ക
പ്പെടുകയും
ചെയ്തു
കൊണ്ടിരിക്കും
ഒരനുഷ്ഠാനകല
പോലെ
കിടക്കയിൽ
വിയർപ്പും
കിതപ്പുമല്ലാതെ
മറ്റൊന്നും
വിടരുകയില്ല
പാത്രങ്ങളും
വിരലുകളും തേഞ്ഞുതീരുന്ന
അടുക്കള
പലനിറങ്ങളിൽ
ഒരേ
രുചിയുടെ
വിഭവങ്ങൾ
അതിഥികളാരും
ആ വീട്ടിലേക്ക്
ഒരിക്കൽകൂടി
വരില്ല
പെട്ടെന്നൊരു
ദിവസമോ
വളരെ
സാവധാനമോ
ആകാം
എന്തായാലും
ആ വീട് ഇനിയൊരിക്കലും
പഴയതു
പോലെയാകില്ല.

ബിജു കാരമൂട്

By ivayana