രചന : സുരേഷ് പൊൻകുന്നം ✍️

നവ രാത്രിയെന്ന് വിചാരിച്ച്
കിടന്നേൻ
ചിന്തകൾ സ്വപ്‌നങ്ങൾ എല്ലാം വ്യർത്ഥം
നവ നവമായിട്ട് ഒന്നുമേ കണ്ടില്ല
കണ്ടതോ വെറും
പഴമ്പുരാണങ്ങൾ,
കുങ്കുമക്കുറി
കുറേ കരയും കുഞ്ഞുങ്ങളും
തമ്പുരാക്കന്മാർ പോൽ ചില
കാഷായക്കോണകക്കസർത്തുകളും
മുണ്ട് വേഷ്ടി മീശ താടി,
നാവ് നീട്ടിയും നീട്ടാതെയും കുഞ്ഞുങ്ങൾ
തമ്പുരാൻ എഴുതുന്നു:
ഹരീ ശ്രീ ഗണപതായേ നമഃ
ഒന്ന് പോടാ തമ്പുരാ…..
(ശ്രദ്ധിക്കുക, പോടോ എന്നല്ല)
ഒന്ന് പോടാ തമ്പുരാ…
വിദ്യ നിന്റെ ഔദാര്യമൊന്നുമല്ല
ഞങ്ങ……
പോരടിച്ച് നേടിയത്
നിന്റെ കുന്ത്രാണ്ടം എന്റെ നാവിൽ
വേണ്ട…..
ശ്രുതിസ്തു വേദോ വിജ്ഞേയോ
ധർമ്മശാസ്ത്രം തു വൈ സ്മൃതി:
തേ സർവാർത്തേഷമീമാംസ
തഭ്യാം ധർമ്മോ ഹി നിർബഭൗ.
ശ്രുതി വേദമെന്നും ധർമ്മശാസ്ത്രമെന്നും അറിയുക. അവയെ ഒരിക്കലും പ്രതികൂല തർക്കം കൊണ്ട് നിരാകരിക്കരുത്. എന്തെന്നാൽ അവയിലൊടെയാണ് ധർമ്മം പ്രകാശിച്ചിട്ടുള്ളത്.
( മനുസ്മ്രിതി 2-10)
ഏകമേവ തു ശൂദ്രസ്യ
പ്രഭു:കർമ സമാദിശത്
ഏതേഷാമേവ വർണാനാം
ശുശ്രുഷാമനസൂയയാ
ബ്രഹ്‌മാവ് ശൂദ്രന് ഒരു കർമ്മം മാത്രമേ വിധിച്ചിട്ടുള്ളൂ.
മറ്റ് മൂന്ന് വർണ്ണങ്ങളിൽപ്പെട്ടവരെ അസൂയയില്ലാതെ സേവിക്കുക.
( മനുസ്മ്രിതി 1-91)
ശൂദ്രൻ എന്ന് വെച്ചാൽ കേരളീയ സമൂഹത്തിൽ നായർ സമുദായം വരും.
അവരുടെ കാര്യം വരയെ മനുസ്മ്രിതിയിൽ പറയുന്നുള്ളൂ, അതിൽ താഴെയുള്ളവർ ദൃഷ്ടിയിൽ കണ്ടാലും ദോഷമുള്ളോർ.
കവിത തുടരുന്നു:
ഒന്ന് പോടാ തമ്പുരാ…..
(ശ്രദ്ധിക്കുക, പോടോ എന്നല്ല)
ഒന്ന് പോടാ തമ്പുരാ…
വിദ്യ നിന്റെ ഔദാര്യമൊന്നുമല്ല
ഞങ്ങ……
പോരടിച്ച് നേടിയത്
നിന്റെ കുന്ത്രാണ്ടം എന്റെ നാവിൽ
വേണ്ട.
നീ അക്ഷരം വരയണ്ട,
എന്റെ നാവിൽ.

സുരേഷ് പൊൻകുന്നം

By ivayana