രചന : മംഗളൻ എസ് ✍

അലസമായ് അനുരാഗ മഴയിൽ
അലിയുവാനായ് വന്നുനീ സഖീ
അരികിൽ നീയണയുന്ന നേരം
അരിയ പുതു മഴവർഷമായി !

അഴകേ നിൻ മുടിയിഴകൾ തഴുകി
അതിലോല മഴച്ചാർത്ത് പൊഴിയേ..
അടക്കിപ്പിടിച്ച നിന്നനുരാഗമാകെ
അടർന്നുവീണെന്നിൽപ്പടർന്നുകേറി!

അമൃത വർഷിണീ നിന്നനുരാഗം
അമൃതിലുമേറെയാസ്വാദ്യദായകം
അണപൊട്ടിയൊഴുകിയ നിമിഷം
അതിലലിഞ്ഞനുരാഗി ഞാനും !

അതിശോഭയോലും നിൻമൃദുമേനി
അതിലോലമായ് ഞാൻ തഴുകി
അനുസ്യൂതം കുളുർതെന്നലൊഴുകി
അനുഭൂതിയെന്നിൽപ്പടർത്തി !

അണപൊട്ടിയൊഴുകുമനുരാഗമഴയിൽ
അസുലഭമേതോരനുഭൂതി സിരകളിൽ
അതിശക്തമായ് പടർന്നേറവേ ഞാൻ
അതിമൃദുലാധരം ചുംബിച്ചുപോയി!

ആ കവിളിണതഴുകി നിന്നധരത്തിൽ
അലിയുന്ന പവിഴമഴമണിമുത്തുകൾ
ആ ചുംബനലഹരിയിലറിയാതെയെൻ
അധരമത് രുചികരമായ് നുകർന്നു!


അരുമായാമീമഴ തോരാതിരുന്നെങ്കിൽ
അനുസ്യൂതം ഈക്കാറ്റ് വീശിയടിച്ചെങ്കിൽ
ആലിപ്പഴങ്ങളീരാത്രി കൊഴിഞ്ഞെങ്കിൽ
അനുപമേ നാം സ്വർഗ്ഗം പൂകിയെങ്കിൽ !

By ivayana