ശ്രീകുമാർ ഉണ്ണിത്താൻ.✍

ന്യൂ ജേഴ്സി : മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഫൗണ്ടിങ് മെമ്പറും, കറന്റ് ട്രസ്റ്റീ ബോർഡ് മെംബറും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനുമായി ഒരു അനുശോചന സും മീറ്റിങ് ഒക്ടോബർ 26 , ബുധനാഴ്ച വൈകിട്ട് 8.30 കൂടുന്നതാണ്.
Meeting ID : 864 879 8150
passcode : 2024

മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയെ സംബന്ധിച്ചടത്തോളം ഫ്രാസിസ് തടത്തിൽ ഒരു മെംബർ മാത്രമായിരുന്നില്ല , അദ്ദേഹം അസോസിയേഷന്റെ എല്ലാം എല്ലാം ആയിരുന്നു . എപ്പോഴും ചിരിച്ച മുഖവുമായി കാണുന്ന ഫ്രാൻസീസിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്ന് ഏവരും പറയുന്നു.

പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു ഫ്രാൻസിസ്, നിലപടുകളിൽ ഉറച്ചു നിന്നുകൊണ്ട് കാര്യങ്ങളെ വീക്ഷിക്കാനും വിവേചിച്ചറിറിയുവാനുമുള്ള കഴിവ് എടുത്തു പറയേണ്ടുന്ന കാര്യമാണ്. അസോസിയേഷനിലെ എല്ലാ പ്രവർത്തകരുമായും വ്യക്തിപരമായ ബന്ധങ്ങൾ വളർത്തുകയും കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഫ്രാൻസിസ്. അദ്ദേഹത്തിന്റെ വിയോഗം അസോസിയേഷന് ഒരു തീരാ നഷ്‌ടമാണ്‌.

മഞ്ചിന്റെ അനുശോചന മീറ്റിങ്ങിൽ ഫ്രാൻസിസ് തടത്തിലിനോട് അടുപ്പമുള്ളവർ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷൈനി രാജു , സെക്രട്ടറി ആന്റണി കല്ലുകാവുങ്കൽ , ട്രഷർ ഷൈബു മാത്യു മുൻ പ്രസിഡന്റും ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയുമായ സജിമോൻ ആന്റണി എന്നിവർ അഭ്യർഥിച്ചു

By ivayana