ശ്രീകുമാർ ഉണ്ണിത്താൻ✍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പോഷക സംഘടനയായ വിമൻസ് ഫോറത്തിന്റെ ഉൽഘാടനം നവംബർ 5 ശനിയാഴ്ച്, ചിക്കാഗോയിലുള്ള മൗണ്ട്
പ്രോസ്പെക്ട് ഒലിവ് പാലസ് ബാൻഗ്വെറ്റ്സിൽ വച്ച് വിപുലമായ പരിപാടികളുടെ നടത്തുന്നതാണെന്ന് ഫൊക്കാന വിമൻസ്ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു.

കുക്ക് കൗണ്ടി സർക്യുറ്റ് കോർട്ട് ജഡ്ജ് Hon.മരിയ കുര്യാക്കോസ് സെസിൽ മുഖ്യാതിഥിയായി ഉത്ഘാടന കർമ്മം നിർവ്വഹിക്കും

ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനോടൊപ്പം, ജനറൽ സെക്രട്ടറി ഡോ. കല ഷാഹി, ട്രഷർ ബിജു ജോൺ, മറ്റു ഭാരവാഹികളും വിശിഷ്ടതിഥികളും വിവിധ സംഘടനാ പ്രനിധികളും പങ്കെടുക്കുന്നതായിരിക്കും..
.

ഫൊക്കാനാ അതിന്റെ ആരംഭ കാലം മുതൽ അനുവർത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകൾക്കും വലിയ മാതൃക ആയിരുന്നു . ഫൊക്കാനയുടെ തുടക്കം മുതൽ വനിതകൾക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്. ഫോക്കനയിലൂടെ വളർന്ന് വന്ന പല വനിതകളും അമേരിക്കൻ രാഷ്ട്രീയ പദവികളിലും മറ്റും ശോഭിക്കുന്നു. ഫൊക്കാന വിമെൻസ് ഫോറം കേരളത്തിലെയും അമേരിക്കയിലെ മലയാളീ വനിതകളുടെ ഉന്നമനത്തിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് വിമെൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ് അഭിപ്രായപ്പെട്ടു. .

ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്.അവയെല്ലാം പരിഹരിക്കാൻ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാൻ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനവിമൻസ് ഫോറം ഫോക്കസ് ചെയ്യുന്നത്.

വിമൻസ് ഫോറത്തിന്റെ ഉൽഘാടനം അവസ്മരണീയമാക്കാൻ വിവിധ കമ്മിറ്റികൾ പരിശ്രമിച്ചു വരുന്നു..
ഇന്ത്യ കോർഡിനേറ്റർ സിമി റോസ്‌ബെൽ ജോൺ, ചിക്കാഗോ റീജിയൻ കോർഡിനേറ്റർ ഡോ. സൂസൻ ചാക്കോ, സെക്രട്ടറി സുജ ജോൺ, കൾച്ചറൽ കോർഡിനേറ്റർ സാറ അനിൽ കൂടാതെ മറ്റു വിമൻസ് ഫോറം അംഗങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

. ജയ്ബു കുളങ്ങര ആൻഡ് അസ്സോസിയേറ്റ്സ്, സ്റ്റീഫൻ കിഴക്കേക്കുറ്റ് ഫാമിലി, ജോർജ് പണിക്കർ
റിയലറ്റർ, ഡോ. ടിറ്റി സൈമൺ എന്നിവർ സ്പോൺസേർസ് ആയി വിമൻസ് ഫോറത്തിത്തിന് പരിപൂർണ്ണ പിന്തുണ നൽകുന്നു.

ഫൊക്കാന ദേശീയ കോർഡിനേറ്റർസും ,റീജിണൽ വൈസ് പ്രസിഡന്റുമാരുമായ റ്റീന കുര്യൻ, ബിലു കുര്യൻ , സൂസൻ ചാക്കോ, ഫാൻസിമോൾ പള്ളത്തുമഠം , സാറാ അനിൽ , ഡോ. ഷീല വർഗീസ് , അഞ്ചു ജിതിൻ , ഷീന സജിമോൻ , ഉഷ ചാക്കോ , സ്നേഹ വിശ്വനാഥ്‌ , രേണു ചെറിയാൻ , ദീപ വിഷ്ണു എന്നിവർ ഉത്ഘാടനത്തിന് ആശംസകൾ നേർന്നു.

വിമൻസ് ഫോറത്തിന്റെ ഉൽഘാടന ചടങ്ങു ഒരു വൻപിച്ച വിജയം ആക്കി തീർക്കാൻ എല്ലാവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു.

By ivayana