രചന : ബേബി മാത്യു അടിമാലി✍

നീലക്കുറിഞ്ഞികൾ പൂവിട്ടുനിൽക്കുന്നു
മാമലനാട്ടിലേ പൊൻമലയിൽ
ഇടുക്കിയെ മിടുക്കിയായ് തീർക്കുവാനെത്തുന്നു
പന്ത്രണ്ടുവർത്തിൽ ഒരിക്കൽമാത്രം
കാണുന്നകണ്ണിനും കളരളിനുമേകുന്നു
ഹൃദയാന്തരാളത്തിൽ
സ്നേഹഭാവം
ഒരുവേള ഈകാഴ്ച കാണുമ്പോൾ മനസിലെ
കാലുഷ്യമെല്ലാം അകന്നിടുന്നു
മണ്ണിതിൽ പൂവിൻ വസന്തം വിരിയിക്കും
നീലക്കുറിഞ്ഞികൾ സുന്ദരികൾ
പുലർകാലമഞ്ഞിൽ ചിരിതൂകി നിൽക്കുന്ന
സഹ്യർദ്രിതന്നുടെ പുത്രിമാരേ
ഇനിയുമീനാടിനെ സുന്ദരിയാക്കുവാൻ
വീണ്ടുംവരേണമീ പൂവസന്തം
ഇനിയുമീകാഴ്ചകൾ കാണുവാൻകണ്ണിന്
ഭാഗ്യമുണ്ടായിടാൻ വരുംകാലവും

By ivayana