നിനക്കെന്നെ ഇഷ്‌ടമാണെന്ന് പറഞ്ഞ അന്നേ നിന്നോട് ഞാൻ പറഞ്ഞിരുന്നു
“എന്നോട് കൂട്ടുകൂടുകയെന്നാൽ ഏറെ തണുപ്പുള്ള പുഴയിലേക്കിറങ്ങുന്നതു പോലൊന്നാണെന്ന്
പിന്നീട് പ്രണയമെന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞു
“എന്നെ പ്രണയിക്കുകയെന്നാ ലേറെ ചുഴികളുള്ള പുഴയിൽ നീന്തുകയെന്നാണെന്ന്…….
ഇടയ്ക്കിടെ ഞാനാണു നിൻ്റെ ജീവിതമെന്ന് പറയുമ്പോൾ പിന്നെയും ഞാൻ പറഞ്ഞു,
“തണുപ്പും ചുഴിയും മാത്രമല്ല….. മഴയും ചുഴിയും പുഴലിയുമുള്ള നദിയിലൂടെ അക്കരെയ്ക്ക് നീന്തിക്കയറും പോലെന്നാണെന്ന്…… അത്രയേറെ കുശുമ്പും കുറുമ്പുമുള്ള എന്നിലേക്കിറങ്ങി മൂന്നാണ്ടു തികയും മുമ്പേ തിരിച്ചു നീന്തി കരപറ്റി തിരിഞ്ഞു നോക്കാതോടി പോയ നിന്നെ പണ്ട് ഉണ്ടായിരുന്ന അതേ കുസൃതി ചിരിയോടെ നോക്കി നിൽക്കുന്നു ഞാൻ.
ജീവിതകാലം മുഴുവൻ സ്നേഹിച്ചു നിലനിൽക്കുകയെന്നാൽ നിരന്തരമായ ഒഴുക്കിലകപ്പെടുകയെന്ന് കൂടി അർത്ഥമുണ്ടെന്നിവിടെ പറഞ്ഞു വയ്ക്കുന്നു ഞാൻ….
Vineetha Kuttenchery ❤️❤️
ഷാഫി മുഹമ്മദ് റാവുത്തർ