രചന : ബീഗം കവിതകൾ✍
ചിരിക്കുന്ന ചായ പീടികകൾ
ഒരു കപ്പ് ചായക്ക് അവിഹിതകഥകൾ
കടുപ്പം കൂട്ടുന്നു
സങ്കല്പ പ്രേമ കഥകൾ
ചായക്ക് മധുരം കൂട്ടുന്നു
അസൂയയുടെ
തേയിലപ്പൊടികൾ
ചായക്ക് കമർപ്പ് കൂട്ടുന്നു
ദന്തശുദ്ധി വരുത്തുവാൻ
ചില ചായകൾ
ബലിയാടാകുന്നു
ഈഗോയുടെ
ഞരക്കങ്ങളിൽ
തണുത്തുറഞ്ഞ
ചായകൾ
പാട കാട്ടി വിസമ്മതം രേഖപെടുത്തുന്നു
. ചില ചായക്കടങ്ങൾ
തുറന്നു പറയാൻ
വയ്യാത്ത
അനുരാഗങ്ങളാകുന്നു
മഞ്ഞു പെയ്യുന്ന
സായാഹ്‌നങ്ങൾ
ആവി പറത്തുന്ന
കടും ചായകളിൽ
നിറഭേദം വരുത്തുന്നു
ഇത്തിരി തമാശകളുടെ കുലുങ്ങിച്ചിരികൾ
ചായകളുടെ
താളം തെറ്റിക്കുന്നു
ചിരിക്കുന്ന
ചായ പീടികകൾ
ശരികളെ ,
തിരുത്താനാവാത്ത
തെറ്റുകളാക്കാൻ
ചായകളുടെ എണ്ണം
കൂട്ടിക്കൊണ്ടിരിക്കും
ബീഗം