രചന : ജോസഫ് മഞ്ഞപ്ര✍

“ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്‌വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന്‌ കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?
അയൽ ചോദിച്ചു.
“ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?
അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ നനവ് പടർന്നു. ഉള്ളിൽ ഒരു തേങ്ങൽ തികട്ടിവന്നു.
അത് കടിച്ചമർത്തി അയാളുടെ മുഖത്തേക്ക് വീണുകിടന്ന നരവീണ്‌ കൊഴിഞ്ഞുതുടങ്ങിയ നീണ്ട തലമുടി മെല്ലെ പുറകിലേക്ക് മാടിയൊതുക്കി ഡോക്ടർ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ഇനി ഈ സൗന്ദര്യം കാണാൻ കഴിഞ്ഞില്ലെങ്കിലോ അല്ലേ??
ചോദ്യവും ഉത്തരവും അയാൾ തന്നെ പറഞ്ഞു.
“പക്ഷേ ഡോക്ടർ എനിക്ക് ഈ താഴ്‌വാരം ഇനിയും കണ്ട് കൊതി തീർന്നിട്ടില്ല, ഒത്തിരി എഴുതാനും, പറയാനും ഉണ്ടെനിക്ക്എന്നാൽ…. ഈ താഴ്‌വാരം എനിക്കന്യമാവുകയല്ലേ?
അയാൾ ഒന്ന് നിർത്തി. കുന്നിൻ മുകളി ലേക്കൊഴുകിയെത്തിയ കിഴക്കൻ കാറ്റിനെ അയാൾ ആവോളം ആസ്വദിച്ചു.
“നമുക്കുപോകാം മഞ്ഞു വീണുതുടങ്ങി “
അയാൾ പറഞ്ഞു “കുറച്ച് കഴിഞ്ഞു പോകാം ഡോക്ടർ ഇനിയൊരിക്കലും ഇവിടെ വരാൻക ഴിഞ്ഞില്ലെങ്കിലോ.
ഡോക്ടർ കുറച്ചുകൂടി അയാളുടെ അടുത്തേക്ക് ചേർന്നിരുന്നു. അയാളെ ചേർത്തുപിടിച്ചു.
ഡോക്ടറുടെ മനസുതേങ്ങി.
“എന്നെ വിട്ടു പോകല്ലേ, ഇരുപതു വർഷത്തിന് ശേഷം എനിക്ക് തിരിച്ചുകിട്ടിയതാണ് തട്ടിയെടുക്കല്ലേ എന്റീശ്വരന്മാരെ “
ഡോക്ടറുടെ കണ്ണുകളിൽ നീർ മുത്തുകൾ നിറഞ്ഞു.
സാവധാനം അയാൾ ഡോക്ടറുടെ മടിയിലേക്ക് ചാഞ്ഞുകിടന്നു. ഡോക്ടറുടെ കണ്ണുകളിലെ നീർമണികൾ അയാളുടെ വിശാലമായ നെറ്റിയിലേക്കൂർന്നു വീണു.
“എന്തിനാ ഡോക്ടർ കരയുന്നത് വർഷങ്ങൾക്ക് മുൻപ് കൂട്ട്കാരെയും, വീട്ടുകാരെയും, സ്നേഹിച്ച പെണ്ണിനേയും ഉപേക്ഷിച്ചുഒളിച്ചോടിയ ആളോടുള്ള സഹതാപമാണോ?
“അല്ല ഒരിക്കലു മല്ല, എങ്കിലും എന്നോട് പറയാമായിരുന്നു ഞാൻ കൂടെയുണ്ടാകുമായിരുന്നില്ലേ?
“എന്തു പറയണമായിരുന്നു ഞാൻ, മെഡിക്കൽ സയൻസിന് പോലും രക്ഷപ്പെടുത്താൻ കഴിയാത്ത ഒരു രോഗിയാണെന്നോ?
“എന്നാലും ഒളിച്ചോടാണമായിരുന്നോ, ജീവനുതുല്യം സ്നേഹിച്ചതല്ലേ ഞാൻ… എന്നിട്ടും…..
“പ്ലീസ് ഡോക്ടർ, കഴിഞ്ഞതെല്ലാം ഓർമിപ്പിക്കല്ലേ.. ഞാൻ അതെല്ലാം മറക്കാൻ ശ്രമിക്കുകയാണ്.
“ഈ ഡോക്ടർ വിളി ഒന്ന് നിർത്തുമോ?
അയാൾ ദീർഘമായി ഒന്ന് ശ്വസിച്ചു, ശാന്തമായി ആ മടിയിൽ കിടന്നു ഒരു കുഞ്ഞ് അമ്മയുടെ അരികിലെന്നപോലെ.
കോളേജ്കാ മ്പസിലെ നിറസാ ന്നിധ്യമായിരുന്നു അയാൾ.
കവി, ഗായകൻ,പ്രാ സംഗികൻ, യൂണിയൻ ചെയർമാൻ. ആരും ഇഷ്ടപെടുന്ന പ്രകൃതം. കാമ്പ സിലെ പരിചയം പ്രണയമായതു ആരുമറിഞ്ഞില്ല. പ്രണയത്തിനുമപ്പുറം പരസ്പരം ബഹുമാനിച്ചവർ, ഒരേ ചിന്തകളിൽ വ്യാപാരിച്ചവർ.
പെട്ടെന്നാണ് അത് സംഭവിച്ചത്!!
ആളെ കാണാനില്ല!!
ആർക്കുമറിയില്ല,
എങ്ങോട്ടുപോയി, എന്തിനുപോയി.
ഒന്നുമറിയാതെ മാസങ്ങൾ..
വർഷങ്ങൾ…
ഒടുവിൽ.
കണ്ടു.
മാസികകളിൽ.
കഥളായി, കവിതകളായി.
പല നഗരങ്ങളിൽ നിന്ന്,
പല വിലാസങ്ങളിൽ,
ആർക്കും പിടികൊ ടുക്കാതെ. ഒരുതരം ഒളിച്ചോട്ടം.
ഒടുവിൽ.
ഇരുപതു വർഷങ്ങൾക്കുശേഷം, ഇവിടെ ഈ കുന്നിൻ ചെരുവിൽ.
ഈ ക്യാൻസർ ആശുപത്രിയുടെ, മൗനനൊ മ്പരങ്ങളുടെവാ ത്മീകത്തിൽ,
തന്റെ രോഗിയായി,
മരണം കാത്ത്!!
“എന്റെ ദൈവമേ എന്ത് പരീക്ഷണമാണിത്??
അവളുടെ മനസ് വല്ലാതെ തേങ്ങിപ്പോയി.
പടിഞ്ഞാറു സൂര്യൻ രക്തവർണമായി. അവൾ ചിന്തകളിൽ നിന്നുണർന്നു.”
“പോകാം “അവൾ അയാളെ മെല്ലെ കുലുക്കി വിളിച്ചു.
“ഞെട്ടിപ്പോയി “
അയാളുടെ ശരീരം തണുത്തു തുടങ്ങിയിരുന്നു. ആ നെഞ്ചിൻ കൂട്ടിൽനിന്ന് അയാളുടെ സ്വപ്‌നങ്ങൾ, ചിന്തകൾ, മോഹങ്ങൾ, എല്ലാമെല്ലാം ആ താഴ്‌വരയിൽ അലിഞ്ഞു ചേർന്നിരുന്നു.
ആരോടും പറയാതെ…..
ആരോടും പരിഭവമില്ലാതെ….
ആദ്യമായും, അവസാനമായും അവൾ ആ ശരീരത്തെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചു. നെറ്റിയിൽ മുത്തം നൽകി.
ഒരു നിമിഷം!!
അവളുടെ നെഞ്ചിൽ ഒരു മിന്നൽ!!
കണ്ണിൽ ഇരുട്ട് കയറുന്നപോലെ!!ശരീരംവെ ട്ടിവിയർത്തു.
ആകെ തളർന്നു അയാളുടെ ശരീരത്തിലേക്ക് അവളും കുഴഞ്ഞു വീണു.
കിഴക്കൻ കാറ്റ് പിന്നെയും ആ സന്ധ്യാനേരത്ത് പടിഞ്ഞാറോട്ടു യാതയായി ആ രണ്ടാത്മകളെയും
ആവാഹിച്ചു കൊണ്ട്.

ജോസഫ് മഞ്ഞപ്ര

By ivayana