രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍

കൈലാസ
മാനസരോവറിലെ
ഗോവിന്ദൻ മുതലാളിക്കു വീക്നെസ്സ്കൾ
ഏറെയുണ്ട്.
തോന്ന്യാസം ….,
തെമ്മാടിത്തം…, എന്നൊക്കെ പറയാം അതിനെ.
ശരിക്ക് പറയേച്ചാ…
അതൊക്കെ ഇവിടെ അങ്ങനെ പറയാൻ പറ്റില്ല… ച്ചാലും ചിലതു പറയാതെ വയ്യ.
കഥ മെനയണ്ടേ…!
മുതലാളിയുടെ ചിലതൊക്കെ മ്ലേച്ഛകരമാണ്…
നിർഭാഗ്യകരമാണ്.
മാളിക മന
ഉള്ളത് കൊണ്ട് മുതലാളി
ആ കാലങ്ങളിൽ ഒക്കെ കഷ്ടിച്ചു രക്ഷപ്പെട്ടു.
ചില തീർപ്പുകളിൽ അവരാ മുതലാളിയെ രക്ഷിച്ചത്.
അവിഹിതവും ,
നാടുകടത്തലും ,
കുഴിച്ചു മൂടലും.. തുടങ്ങിയ
മുതലാളി ക്രിയകൾ നാട്ടു പഞ്ചായത്തിൽ എത്താതെ ,
കാര്യങ്ങളെ
ഗോപ്യമായി
കൊണ്ടോയത്
മാളിക തമ്പുരാൻ തന്നെ.
തമ്പുരാനു തെറ്റില്ല.
മുതലാളി മാലോകർക്കു മുന്നിൽ
മ്ലേച്ഛനാവാതിരിക്കാൻ കൂട്ട് നിന്നു… ത്ര മാത്രം.
“പണ്ടേ തച്ചു കൊല്ലണ്ട കേസാ”….
….ദിവസവും
മാനസരോവറിൽ പണിക്കു വരുന്ന പെണ്ണുങ്ങൾ ,
അടുത്തു വേണം വച്ചാൽ.
അവരൊക്കെ മുതലാളിയുടെ
ഇഗിതത്തിനു വഴങ്ങണം വെച്ചാൽ…
പരമ ബോറു തന്നെ…
പെണ്ണൊന്നു വലുതായാൽ
പിന്നെ മുതലാളി
നോട്ടമിടും.
ഉണ്ണിക്കാരണവർ എന്നോട് ചില മുതലാളിയുടെ ക്രിയകളൊക്കെ പറഞ്ഞിട്ടുണ്ട്.
പ്രതേകിച്ചും ഗർഭിണികളോടും ,
വളർച്ചയെത്തിയ
കുട്ടി പെൺ കിടാങ്ങളോടും ഉള്ള സമീപന രീതി.
മ്ലേച്ഛം തന്നെ…
ചില ഒഴിവുകളിൽ മുതലാളി തനിക്കു തോന്നിയവരെ അടുത്തു വിളിച്ചു സംസാരിക്കും…,
സുഖമാണോ….?
പരമ സുഖോണോ….?
പെറ്റു കൂട്ടുന്ന
ഗർഭിണികളോട്…,
നിനക്ക് വേറെ പണിയില്ലേ…?
ഇത്യാദി.
വേഴ്ച്ചച്ചൊയയുള്ള
നോട്ടങ്ങളും…
മൂളലുകളും ,
അതിനു പിന്നാലെ വരുന്ന
ബലപ്രയോഗവും.
ചോദ്യങ്ങൾ ചോദിക്കുന്നിടെ തന്നെ മുതലാളി അവരെ ഒക്കെ പിടിച്ചു
അടുത്തു നിർത്തും.
പണത്തിന്റെ പവറിൽ ,
പുറത്തറിഞ്ഞാൽ നാണക്കേടേന്നുള്ളതും കൊണ്ട് ,
ആ പാവങ്ങളൊക്കെ നിന്നു കൊടുക്കും.
എതിർത്തവർക്കോ…?!
എതിർത്തവർക്ക് പണിയില്ല…
പിന്നെ കൈലാസത്തിൽ.
നേരാനേരം ഉള്ള
ചോറ് പോലും കിട്ടില്ല.
കാലത്തെ
പതിനൊന്നു മണിയുടെ വേലക്കാർക്കുള്ള
വെല്ല ചായയും…,
കാണാ കിനാവാവും.
നാട് കടത്തലും ഒക്കെ പേക്കിനാവായി കണ്ട പെണ്ണുങ്ങൾ മുതലാളി പറഞ്ഞത് അപ്പടി ചെയ്തു.
പറഞ്ഞത്
കേട്ടിലെങ്കിൽ
പിന്നെ ,
ജീവനുണ്ടാവില്ല ….
മുതലാളി ജീവനെടുക്കും ….ന്നുള്ള
പേടിയിൽ എല്ലാരും കഴിഞ്ഞു.
മാനസരോവർ
ഒരു പേടി കിനാവായി നാട്ടിലെ പെണ്ണുങ്ങൾക്ക്‌.
മുതലാളി കുടികൊള്ളുന്ന തോന്യാസ ബംഗ്ലാവ്….
…ഞാൻ പേരിട്ടു.
പണിക്കാരികളിൽ ചിലവർ മുതലാളിയുടെ കൺവെട്ടത്തു വരാതെ നോക്കി ,
ചാരിത്ര്യം
കാത്തു സൂക്ഷിച്ചു…
എത്ര കാലം…?
ആ കണ്ണുകൾ കഴുകൻ കണ്ണുകളായതു കൊണ്ട്
രക്ഷപ്പെടില്ല…., ചുരുക്കം.
ഒന്നു പറയാം…
മച്ചാടും ,
മാളികയും,
ഒത്തു കൂടുന്ന
വേളികളും,
അടിയന്തരങ്ങളും
ഗോവിന്ദൻ മുതലാളി
മ്ലേച്ഛനല്ല എന്ന മട്ടിൽ
തലയുയർത്തി അങ്ങിനെ നില്കും.
അപ്പോളൊക്കെ തറവാടികളോടല്ല മൂപ്പരുടെ ഈ അഭ്യാസം…ന്നും തോന്നിയിട്ടുണ്ട്.
പറയട്ടെ…,
മുതലാളി പത്നിക്കു
ആ വേഴ്ച്ചയിൽ…,
ആ മുതലാളി തോന്ന്യാസ നോട്ടത്തിൽ ,
പങ്കില്ല.
പകരം കണ്ണീരുണ്ട്.
മനസ്സ്
അലോസരപ്പെട്ടപ്പോൾ മുതലാളി പത്നി
കവടി നിരത്തി നോക്കും.
ഉടനെ നാട്ടിലെ ,
കവടി നിരത്തി പ്രവചനം ചെയ്യുന്ന രായിരച്ഛനെ വിളിക്കും.
നെയ്‌ത്തിരി ഇട്ടു വിളക്ക് കൊളുത്തി
നടത്തിയ
കവടി പ്രവചനങ്ങൾ എത്ര ശരി.
മരണം അടികൊണ്ട്…
വെട്ടു കൊണ്ട്….
ദയയില്ലാത്ത മരണം ഒരു പെണ്ണിന്റെ കൈ കൊണ്ട്….
എതിർപ്പ് കൊണ്ട്…
….അതിൽ ,
ഓലയിൽ അങ്ങനെ എഴുതിരുന്നു.
രായിരച്ഛൻന്റെ പ്രവചനങ്ങൾ തെറ്റാറില്ല.
ഞാൻ നോക്കാറുണ്ട്.
ഓല വിശ്വാസം അത്ര പഴകിയിട്ടൊന്നുമില്ല.
ഇന്നും ആളുകൾ ഉണ്ട് അതിനു പിന്നാലെ…
കൂടിയിട്ടേ ഉള്ളൂ…
ഇന്നും.
എന്നും അതുണ്ടാവും..
പ്രതീക്ഷകൾ അല്ലേ ജീവിതം.
മുഹൂർത്തം നോക്കുന്നത് വേളിക്കു മാത്രല്ല…
നാസ വിടുന്ന റോക്കറ്റിന് പോലുമുണ്ട് ന്നുള്ള
‘റോക്കറ്റ് സയൻസ്’ എല്ലാർക്കും അറിയാലോ.
പക്ഷെ,
രായിരച്ഛൻ അങ്ങനെ പണം ആർത്തിക്കാരനല്ല.
കൊടുത്തത് വാങ്ങും.
ഫലം പറയൽ ഒരു പണിയല്ല…
പണമുണ്ടാക്കുന്ന
പ്രവർത്തിയുമല്ല…
രായിരച്ഛൻ
വിശ്വാസങ്ങൾ
അദ്ദേഹത്തെ രക്ഷിച്ചു.
കുട്ടിയിൽ കണ്ടിട്ടുണ്ട് അദ്ദേഹത്തെ ഞാൻ.
“രായിരിച്ചൻ the great”
…..എന്നൊക്കെ ഉള്ളിൽ ഒരു ആരാധന തോന്നിയിരുന്നു.
ഒരു മാന്യൻ പ്രവചിക്കെല്ലേ…, അതോണ്ടാ…
ചെറുവരബോട് പോവുന്ന വഴിയിൽ ഗോവിന്ദൻ മുതലാളിയുടെ
ആ പടുകൂറ്റൻ ബംഗ്ലാവ് കാണാറുണ്ട്.
ഗോവിന്ദന്റെ തോന്ന്യാസം നടത്തുന്ന സ്ഥലം ന്നേ എനിക്ക് തോന്നാറുള്ളു.
ഒരു മ്ലേച്ച ഭവനം…
പക്ഷെ,
മുതലാളി പത്നിയെ ഞാൻ തൊഴുതു.
അവർ എത്ര പാവം… നിസ്സഹായ…
ധാരാളം പൂജകൾ ചെയ്‌തും ,
വഴിപാട് നടത്തിയും
അവർ മുതലാളിക്കു
നല്ല ബുദ്ധി തോന്നിക്കാൻ
പണിപ്പെട്ടു.
ഇതിനൊക്കെ എന്ത് പൂജ…!?
എന്ന് എനിക്ക് തോന്നുയിട്ടുണ്ട്.
ഉണ്ണിക്കാരണവർ പറയും പോലെ
തച്ചു കൊല്ലലേ ഇതിനൊരു ശിക്ഷ ഉള്ളൂ.
പൂജയൊന്നും
ഫലിച്ചില്ല.
നല്ല നടപ്പിൽ നിന്നു അകന്നു പോയി ഏറെ ദൂരം…മുതലാളി അപ്പോഴേക്കും.
പ്കഷെ ,
മുതലാളി പത്നി ,
‘രായിരച്ഛൻ പ്രവചനത്തിൽ’….
കാമ്പു കണ്ടില്ല.
ഒരു പെണ്ണിനൊന്നും മുതലാളിയെ എതിർക്കാൻ പറ്റില്ല…
കൊല്ലാൻ പറ്റില്ല.
ആണിന് പറ്റുന്നില്ല….പിന്നെയാ.
ആ വിശ്വാസം അവരെ കൊണ്ട് നടത്തി.
മുതലാളി തെറ്റുകൾ ചെയ്‌തോണ്ടിരിന്നു.
കാലം മാപ്പു ചോദിക്കില്ല ന്നാ…കൈലാസത്തിലെ വിശ്വാസം ഏറെ
നീണ്ടു നിന്നില്ല.
പണിക്കാർ നാട്ടിൽ നിന്നു മാത്രമല്ല…
വടക്കു നിന്നും വന്നിരുന്നു.
മുതലാളി വെട്ടിപ്പിടിച്ച സ്വത്തു അത്രക്കുണ്ട്.
രണ്ടു വലിയ മലകളുടെ വരുമാനമുണ്ട്.
തോട്ടങ്ങൾക്ക് പുറമെ.
2.
മുതലാളിയിസം തോറ്റുപോയത് ഇവിടെ…
…അങ്ങനെ ഇരിക്കെ അങ്ങ് ഓതെന്നന്റെ നാട്ടിൽ നിന്നു
പണിക്കു വന്ന
കളരി അറിയുന്ന
ഒരു പെൺ
‘മുതലാളി രീതിയെ’ ആദ്യമേ എതിർത്തിരുന്നു.
വന്ന ആഴ്ച തന്നെ
ഒരു വാക്പ്പോര് മുതലാളിയുമായി
അവൾ
തെക്കിനിയിൽ വെച്ചു നടന്നിരുന്നു.
പണിക്കാരി കല്യാണി കണ്ടിരുന്നു.
പകല് മുഴുവൻ പറക്കണക്കിന് നെല്ലളന്നു
രാത്രിയിൽ
എല്ലാരും
ഉറക്കത്തിലായിരുന്നു.
മാനസരോവരിലെ തെക്കിനി അതിനൊക്കെ സാക്ഷ്യം വഹിച്ചു.
ആദ്യമായി ഒരെതിർപ്പ് ഒരു പെണ്ണിൽ നിന്നുണ്ടായി.
മുതലാളി ഒന്നു വിറച്ചു.
തെക്കിനിയിലെ
മുതലാളിയുടെ ഇതു വരെ ഉള്ള ബലപ്രയോഗങ്ങളിൽ
ഏതു പെണ്ണും വീഴുമായിരുന്നു.
അതാണല്ലോ മാനസറോവരിലെ
കീഴ് വഴക്കം.
മുതലാളിയുടെ കരസ്പർശം ഏറ്റതും
ആ ഉണ്ണിയാർച്ചക്ക്
പിടികിട്ടി.
അധ്വാനിച്ച പകലിൽ ക്ഷീണം ഉണ്ടേലും അവൾ ഉറങ്ങിയിരുന്നില്ല.
മുതലാളിയെ ഏതു നേരവും അവൾ പ്രതീക്ഷിച്ചു.
പലവട്ടം എതിർത്ത പെണ്ണിനെ കരവലയത്തിൽ ഒതുക്കാൻ മുതലാളിക്കു പറ്റിയില്ല.
പോട്ടെ , സാരമില്ല…
കണ്ടോളാം.
മുതലാളി മനസ്സിൽ കരുതി.
അവളിൽ ഉന്നം വെച്ചു കാലം കുറച്ചു മുൻപോട്ടു പോയി.
മറ്റുള്ളവരോട് മുതലാളിയുടെ
പേക്കൂത്തുകൾ അവളിലെ സ്ത്രീയെ ഒരു പാട് ബാധിച്ചു.
സ്ത്രീ അബലയല്ല…
അവൾ ആവർത്തിച്ചു മനസ്സിൽ പറഞ്ഞു.
കാലം കടന്നു പോയി.
പിന്നൊരു നേരത്ത്
അവൾ കരുതിയിരുന്നു.
അന്നവൾ ഒരു പടപ്പുറപ്പാടിനായി ഒരുങ്ങി.
പകൽ പണിയുമ്പോൾ അവിടെ വന്നു മുതലാളി
ഒന്നു നോക്കിയിരുന്നു…, അർത്ഥം വെച്ചു.
അന്ന് രാത്രി മുതലാളിയെ എതിർക്കാൻ
നല്ലൊരു വാൾ അവൾ കരുതിയിരുന്നു.
വരട്ടെ… അവൻ
എന്ന ഭാവവും വെച്ചു അവൾ കിടന്നു.
മുതലാളി
വീണ്ടുമൊരു
അങ്കത്തിനു
യോഗണ്ട് വിചാരിച്ചു. അന്ന് രാത്രി ഉണ്ണിയാർച്ചയെ കീഴ്പ്പെടുത്താൻ
മുതലാളി
തെക്കിനിയിലെത്തി.
നല്ലൊരു തുലാ മഴയുള്ള ദിവസമായിരുന്നു.
രാത്രി മണി രണ്ടോടടുക്കും.
ബംഗ്ലാവിലും,
പുറത്തേ വീട്ടിലും ,
ആളുകൾ പകളിലെ അധ്വാനം കഴിഞ്ഞു
ഉറക്കത്തിലാണ്.
ഇക്കുറി മുതലാളി നല്ല സ്വരത്തിലായിരുന്നു.
പഴയ ആർത്തി കണ്ടില്ല.
…..ആരും അറിയില്ല… നീ പതിവ്രത ചമയണ്ട….ന്നു പറഞ്ഞു മുതലാളി അവളെ ഒന്നു തൊട്ടു.
ഒരുങ്ങിയിരുന്ന അവൾ
വാളെടുത്തു വീശി…
പറയാവുന്ന ഭാഷയിൽ പറഞ്ഞു നോക്കി.
അതിലൊന്നും മുതലാളി പിന്മാറിയില്ല.
ബലപ്രയോഗമെ രക്ഷയുള്ളൂ തോന്നി അയാൾ അവളെ
ആദ്യമായി ഹിംസിച്ചു.
അവൾ കൊതറി മാറി.
എന്നിട്ടിങ്ങനെ പറഞ്ഞു….,
….”ചോര കണ്ടു അറപ്പില്ലാത്ത
സ്ത്രീ സമൂഹത്തിന്റെ
പ്രതിനിധിയാണ് ഞാൻ…
മുതലാളീ… പോ”…
‘ഇനി തൊട്ടാൽ ഞാൻ കൊല്ലും’…. ന്നു.
പക്ഷെ , മുതലാളി വിട്ടില്ല…
വലിയ ഒരു ബലപ്രയോഗം തെക്കിനി കണ്ടു.
അവസാനം ഇതിനു മറുപടി എന്റെ വാൾ പറയുമെന്ന് പറഞ്ഞു ,
സർവ ദൈവങ്ങളോടും മാപ്പ് ചോദിച്ചു അവളതു ചെയ്തു.

കൊല അവിടെ നടന്നു.
വാളിന് ലക്ഷ്യം
തെറ്റിയില്ല.
അവൾക്കും.
മാനസരോവറിലെ തെക്കിനിയിൽ ആദ്യമായി ചോര ചിന്തി.
വലിയൊരു ശബ്ദത്തോടെ അയാൾ മരിച്ചു വീണു.
അവൾ ആക്രോംശിച്ചു…
അലറി.
രാത്രിയെങ്കിലും ,
തോരാ മഴയെങ്കിലും , ബാംഗ്ളാവ് എല്ലാം അറിഞ്ഞു.
ആരോ മുതലാളിയെ വെട്ടി…ന്നു അവർക്കു മനസ്സിലായി.
പ്രിയ പത്നി പോലും
തെക്കിനിയിൽ എത്തിയില്ല.
വിശ്വസ്ഥർപ്പോലും
അങ്ങോട്ട്‌ അണ്ടിയില്ല.
പിറ്റേന്ന്
നാടു
ഉണർന്നപ്പോ , ഉണ്ണിയാർച്ച വീരനായിക ആയി.
നിയമം കയ്യാളിയത് കൊണ്ട് അവൾ പോലീസിന്
പിടി കൊടുത്തു.
പതിട്ടാണ്ടുകൾ കണ്ട ഏറ്റവും വലിയ കൊലയായിരുന്നു അന്ന് ചെറുവരമ്പോട് നടന്നത്….
കണ്ടത്.
മുത്തശ്ശി ഈ കഥ പറയുമ്പോൾ ഇന്നും ഞാൻ പുതുതായി കഥയുടെ പ്രതീതി മനസ്സിൽ വരാറുണ്ട്.
ഗോവിന്ദൻ മുതലാളി
പല നാട്ടിലും ഇന്നും അറിഞ്ഞും , അറിയാതെയും , നടക്കുന്ന തോന്ന്യാസത്തിന്റെ
പരിച്ചെദമാണ്….
അടയാളമാണ്.
ആൽത്തറയിൽ ,
ഈ മുത്തശ്ശിക്കഥ പുതിയ തലമുറയോട് ഞാൻ
പറയുമ്പോൾ ,
ഒരു ആവേശം മനസ്സിൽ വരാറുണ്ട്….
…..അതിനെ ഞാൻ ,
നന്മ ,
തിന്മയുടെ മേൽ നേടിയ വിജയമായി കാണുന്നു.
നല്ലൊരു പുതു പുത്തൻ തലമുറ ഇവിടെ വരട്ടെ….
നല്ല ഇന്നിന് വേണ്ടി….
നല്ല നാളേക്കൂ വേണ്ടി…

മങ്ങാട്ട് കൃഷ്ണപ്രസാദ്

By ivayana