വാർദ്ധക്യം ഒരു ബാധ്യതയായി തോന്നി തുടങ്ങിയിരിക്കുന്നു നമ്മുടെ സമൂഹത്തിന്,സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് ഈ ഒരു മാസ കാലയളവിൽ അനാഥരായി എത്തിയത് പത്തോളം അച്ഛനമ്മമാരാണ്,സ്നേഹക്കൂട്ടിലെ സ്ഥലപരിമിതികൾ മൂലം അച്ഛനമ്മമാരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ,

സ്നേഹക്കൂട്ടിലെ അച്ഛൻമാർക്കായി എടുത്ത വാടക വീട് നാളെ രാവിലെ 11 മണിയ്ക്ക് കോട്ടയത്തിന്റെ പ്രിയങ്കരനായ MLAയും, സ്നേഹക്കൂട് രക്ഷാധികാരിയുമായ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതോടെ
സ്നേഹക്കൂടിന്റെ അച്ഛൻവീട് ചവുട്ടിവേരി നട്ടാശ്ശേരിക്ക് സമീപം പ്രവർത്തനമാരംഭിക്കുന്നു ,
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഞങ്ങൾക്ക് ഒപ്പമുണ്ടാകണം.

കോവിഡ് വ്യാപന കാലമായതിനാൽ വലിയ രീതിയിലുള്ള ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കുന്നതില്ലാത്തതിനാൽ എല്ലാ പ്രിയപ്പെട്ടവരും ഇതൊരു അറിയിപ്പായി കാണണമെന്ന് വിനീതമായി അഭ്യർത്ഥിയ്ക്കുന്നു.

By ivayana