ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ടി.എം. നവാസ് വളാഞ്ചേരി ✍

ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം.

വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞു
വായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.
അറിവാണമരത്തേറാൻ വേണ്ടൊരു ആയുധമെന്നതറിഞ്ഞോ
അറിവത് പോയാൽ പലവിധ
മുറിവുകൾ വന്നിടുമെന്നതറിഞ്ഞോ
അറിവിന്നാഴിയിൽ നിന്ന് നമുക്കൊരു
തുള്ളിയാണുടയോൻ തന്നെ
അറിവത് കൂടും നേരം മനുജന് തലയത് താഴും പൊന്നെ
നിറകുടമൊന്നും തുളുമ്പില്ലെന്നത് കേട്ടിട്ടില്ലെ കൂട്ടെ
വല്ലഭനെന്നും പുല്ലും ആയുധമാണെന്നറിയുകയില്ലെ
പുസ്തകമെന്നത് അറിവിൻ ജാലകമാണെന്നറിയൂ കൂട്ടെ
ഭൂവിൽ വാനിൽ ആഴിയിലൊക്കെയുമക്ഷയഖനികളതുണ്ടെ
അറിവത് ജീവിത വഴിയിൽ പോയൊരു
മുത്തെന്നറിയുകയെന്നും
പോയൊരു മുത്ത് പെറുക്കിയെടുക്കാൻ
ധൃതിയിൽ എത്താം മുന്നിൽ
വായന കൊണ്ട് വസന്തം തീർക്കാം
അറിവിൻ പടവാളേന്താം.
അക്ഷരവൈരികളമ്പെ തുരത്താം
അറിവിൻ തോണിയിൽ കേറാം
വെറുമൊരു താളുകളില്ലീ ഏടുകൾ
ആയുസ്സിന്റെ കുറിപ്പാ
അറിവിൻ കടലത് നീന്തി
രചിക്കാം ആയുസ്സിന്റെ ചരിത്രം.

ടി.എം. നവാസ്

By ivayana