ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : അബു താഹിർ തേവക്കൽ✍

പാൻ പരാഗ് എടുക്കണം
ചവച്ചു തുപ്പണം
ഹാൻസ് എടുക്കണം
ചുണ്ടിൽ തിരുകണം
സിഗ്‌ എടുക്കണം
കത്തിച്ചു ഊതണം
കഞ്ചാവെടുക്കണം
ചുരുട്ടി വലിക്കണം
M എടുക്കണം ലൈനിട്ട്-
കൊളുത്തണം
കുപ്പിയെടുക്കണം
ടച്ചിങ്‌സും വാങ്ങണം
ഗ്ലാസ്സെടുക്കണം
പെഗ്ഗായി ഒഴിക്കണം
ഒറ്റവലിക്കായി…
വയറ്റിലും ആക്കണം
കിക്കായി പോരണം
പൂസായി കിടക്കണം
കിളിപോയ തലമുറ
കാലഘട്ടത്തിൻ ശാപമായി
യുവത്വത്തിൻ ആരവം
ലഹരിയായി നുരയുമ്പോൾ
തല്ലാനും കൊല്ലാനും
മടിയില്ലാ കൂട്ടമായി
കാരണവന്മാർ, ഗുരുക്കന്മാർ
ഗുണദോഷികൾ ഇന്നവർക്ക്
നാളെയുടെ തലമുറ
നാൽക്കാലികളായി മാറുന്നു…

അബു താഹിർ തേവക്കൽ

By ivayana