ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : സംഘമിത്ര സുരേഷ് ബാബു .✍

അമ്മയെ മറന്നുവെച്ചൊരിടവേളകളിൽ
മറന്നൊരമ്മയെ ഓർമിച്ചെടുത്തുഞാൻ
ആഘോഷവേളകൾ ആനന്ദമാക്കുവാൻ
പൊടിപിടിച്ചെങ്ങോ ചിതലരിച്ച
കറുത്ത ചിത്രത്തിൽ
അമ്മയുറങ്ങാതുറങ്ങുന്നുണ്ടിപ്പോഴും
മാച്ചുതുടച്ചെടുക്കാൻ വെമ്പിയ കൈകളിൽ
അമ്മതൻ ചിത്രത്തിലൊരല്പം പറ്റിപ്പിടിച്ചു ഞാൻ
പണ്ട് മാറിലൊട്ടിക്കിടന്നു
കൊഞ്ചുന്നരോർമപോൽ
അമ്മതൻ ചിത്രം ചാർത്തി
കുറിക്കാനെനിക്കിനി
പടം വേണം നാളത്തെ
മാതൃദിനത്തിൽ തൂക്കുവാൻ ..

By ivayana