രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

കിലുക്കാംപെട്ടിപോലെ
കിണുങ്ങിയിളം കാറ്റ്
ഇന്നെന്റെചാരത്തു
വന്നുനിന്നു
മാനത്തെക്കാർമുകിൽ
മാടിവിളിച്ചത്
നാണിച്ചവൾകാതിൽ
പറഞ്ഞുതന്നു
നാണംവിരിഞ്ഞപ്പോൾ
നുണക്കുഴിതെളിഞ്ഞപ്പോൾ
കാറ്റിനുചന്തം
നിറഞ്ഞുവന്നു
നോക്കിനിൽക്കെയവൾ
ഒന്നുംപറയാതെ
പാറിപ്പറന്നെങ്ങോ
പോയ്മറഞ്ഞു
മാനത്തെകാർമുകിൽ
മറഞ്ഞുവല്ലോ എന്റെ
മാനസമൈന
കരഞ്ഞതെന്തേ
കാറ്റെന്നെത്തഴുകാതെ
ഓടിമറഞ്ഞപ്പോൾ
ഓർമ്മകൾ വിലപിച്ചു
പോയതാണോ….?

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25