രചന : പട്ടം ശ്രീദേവി നായർ ✍

ബംഗ്ളാവിന്റെ മുകളിലത്തെ
നിലയിൽ നിന്നാൽ കൊന്നമരക്കൊമ്പുകളിൽ
പൂവില്ലാത്ത കാലം ഞാൻ നിത്യവും നിന്നെ നോക്കി
നിൽക്കാറുണ്ട്……..
അന്ന് നീലനിറത്തിൽ നീ വളരെ സുന്ദരനായി തോന്നി.
എന്നാൽ ചിലപ്പോൾ നിറഞ്ഞു ചിരിക്കുന്ന സുന്ദരിയുമായിരുന്നു………
ചക്രവാള സീമ വരെ നിന്നെ പിന്തുടരാൻ എന്റെ കണ്ണുകൾ കൊതിച്ചെങ്കിലും..
ഉറഞ്ഞുതുള്ളി നീ അകന്നു മാറി.
അടുക്കുന്ന തിരകളായി
ഉഗ്രരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതും
നിന്നിൽ അടിയൊഴു ക്കുകളായടിയുന്ന ജന്മങ്ങളെയും ഞാൻ നോക്കിനിന്നു…..
ഇന്നും ഇതാ അകലേ കാണാം
ആർത്തിരമ്പുന്ന നിന്റെ പകയുടെ ഇരമ്പൽ.
അതിൽ ആരൊക്കെയോ…….
നാളെയുടെ പുലരി കാണുമ്പോൾ..
കണ്ണ്‌ തുറക്കാൻ ശ്രമിക്കുന്നത്
നിന്റെ ഏതു രൂപമാവാൻ
മോഹിച്ചുകൊണ്ട്…
ആയിരിക്കും?

പട്ടം ശ്രീദേവി നായർ

By ivayana