രചന : സഫീല തെന്നൂർ✍

ഒരു കാറ്റു എന്നെ തെരഞ്ഞു വന്നു
പതിയെ തഴുകി രഹസ്യമൊഴിഞ്ഞു
അക്കരെ കാണുന്ന ദിക്കിലെല്ലാം
ഒരു പകൽ ചൂട് നിറഞ്ഞു വന്നു.
അവിടെ മരങ്ങളു മൊന്നുമില്ല
കാറ്റിനെ മെല്ലെ തഴുകി നിർത്താൻ
അവിടെന്നു പതിയെ നീങ്ങി വന്നു
കുന്നിൻ ചരുവിൽ തടഞ്ഞു നിർത്തി.
ഓരോരോ ദിക്കിലായി രൂപമെടുത്തു
ദിക്കിനുമൊത്തൊരു പേരുനൽകി.
കരയിലെ ചൂടിനാൽ വായു വികസിച്ചുയർന്നു
വശങ്ങളിൽ പതിയെ പിരിഞ്ഞു പോയി.
അവിടെ തിരശ്ചീന പ്രവാഹമായി
കരക്കാറ്റായൊന്നു കടലിലെത്തി.
കടൽതൻ തിരമാലയിൽ പെട്ടു നീങ്ങി
കരയിലായെത്തി തഴുകിടുന്നു.
രാത്രിതൻ കടലിലെ ചൂടുയർന്നു
വശങ്ങളിൽ തിരശ്ചീന പ്രവാഹമായി.
കടലിൽ നിന്നു പതിയെ കരയിലെത്തി
തണുപ്പായ് കരയെ തഴുകി ഉണർത്തി.
രാത്രിയും പകലുമോ എന്നുമില്ലാതെ
എന്നുമുണരുന്നു ഓരോ ദിക്കിൽ.
പതിവായ് പ്രവർത്തികൾ ചെയ്തുവന്നാൽ
എന്നും ഉണർവ്വയ് തുടർന്നു പോകാം …..

സഫീല തെന്നൂർ

By ivayana