രചന : അനീഷ് സോമൻ✍

നഗരം ബഹളമയമായ
തിരക്കിലേക്ക്‌
കടക്കുമ്പോഴും
ബഹുനിലകെട്ടിടത്തിന്റെ
നാലുചുവരുകൾള്ളിലെ
ഏകാന്തത്തടവിലിരിക്കുന്നവർ തൻ
കവിളുകളിലൂടെയൊഴുകി
മിഴിനീർ
വിസ്മയകരമായ
കാഴ്‌ചദ്രവ്യങ്ങളെങ്കിലും
നിഴൽശബ്ദങ്ങൾ പോലും
ഒറ്റയാക്കപ്പെട്ടയിടമായ്..
ചാറ്റൽമഴയാൽ കുളിരണിയുന്ന
നീരുറവകളും മലനിരകളും
പറവകളുടെ നാദങ്ങളും
ശുദ്ധമായ വായുവും
തിരികെ വിളിക്കുന്നു..
പട്ടണത്തിലെ തിരക്കുകൾക്ക്‌
ഒരവധി കൊടുത്ത്
കവിളുകളിലൂടെയൊഴുകും
കണ്ണുനീർ തുടച്ച് ചിരിച്ച മുഖവുമായി
മടങ്ങി വരുക. ഏകാന്തരെ..

അനീഷ് സോമൻ

By ivayana