പൊന്നുപൂങ്കാവനം തന്നിലായ് വാണിടു-
മയ്യപ്പസ്വാമിയെക്കാണുവാനായ്,
കെട്ടും ശരക്കോലുമേന്തി വരുന്നോർക്കു
ദർശനഭാഗ്യമുണ്ടായിടേണം..

കല്ലോലിനിയായ പമ്പയിൽ നീരാടി
തെല്ലും മുഷിയാതെ വന്നിടുമ്പോൾ,
വില്ലാളിവീരനാം നീയാണു ഞങ്ങടെ
വല്ലായ്മ തീർക്കുവാനാശ്രയ മായ്..

കല്ലുനിറഞ്ഞൊരു പാതയിൽ സ്വാമികൾ
തിങ്ങിനിറഞ്ഞു നടന്നിടുമ്പോൾ,
കാലിനുമെത്തയായ്ത്തീരുന്നു പാദുക-
മില്ലാതെ വന്നിടും സ്വാമിമാർക്ക്..

കർപ്പൂരമിഷ്ടപ്രിയനേ ധരിത്രിയിൽ
കഷ്ടതയേശാതെ നോക്കിടേണേ
പൊന്നമ്പലംതന്നിൽ വാണരുളീടുന്ന
പൊന്നാണ് ഞങ്ങൾക്ക് സർവ്വകാലം…

ജയദേവൻ

By ivayana