ഇന്ന്കണ്ടതിൽ ഏറ്റവും നല്ല സന്മനസ്സുള്ള മനുഷ്യൻ …. ഇതൊന്നും നമ്മൾ കാണാതെ പോകരുത് ..പണ്ട് സ്വന്തം വീട്ടിൽ കറന്റ് പോയാൽ അടുത്തവീട്ടിലേക്കെത്തി നോക്കിയിരുന്നവർ ഇന്ന് എന്തെ ഇങ്ങനെ ?..ഒരു നിലവിളി കേട്ടാൽ ചെവിയോർക്കാൻ മടിക്കുന്നു ..

കോറന്റൈനിൽ കഴിഞ്ഞ കുടുംബത്തിലെ പിഞ്ചു കുഞ്ഞിന് പാമ്പുകടിയേറ്റു … വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയില്ല… അവർ പലരെയും ഫോൺ ചെയ്തു സഹായം അഭ്യർത്ഥിച്ചു. …
ആരും സഹായിച്ചില്ല …
വീട്ടിൽ കിടന്ന് അലറിക്കരഞ്ഞു. …
അയൽ വീട്ടുകാർ കേട്ട ഭാവം നടിച്ചില്ല. …
അതു വഴി യാദ്യശ്ചികമായി വരേണ്ടി വന്ന ചെറുപ്പക്കാരൻ ഒട്ടും മടിക്കാതെ വീട്ടിലേക്ക് കടന്നു ചെന്നു. ..
പാമ്പു കടിയേറ്റ കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു ..
കുട്ടി അപകടനില തരണം ചെയ്തു. … പക്ഷേ റിസൽട്ട് വന്നപ്പോൾ കുട്ടിക്ക് കോവിഡ് പോസിറ്റീവ് …
ആ ചെറുപ്പക്കാരൻ ഇന്ന് നിരീക്ഷണത്തിലാണ്. …. താങ്കൾ ഈ മനുഷ്യ സമൂഹത്തിനു ഒരു മാത്യകയാകട്ടെ നിങ്ങളെപ്പോലുള്ളവരെ ആരും അറിയാതെ പോകരുത് …ജിനൻ മാത്യൂ എന്ന നന്മ മരത്തിനു ബിഗ് സല്യൂട് …

ചിത്രം കടപ്പാട്.

By ivayana