ജീവിതത്തിൽ ഒരുപാട് വിഷമങ്ങളും ദുഃഖങ്ങളും ഒഴിവാക്കാൻ വേണ്ടി ഞാൻ ഒരു ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു. എഴുതാൻ വേണ്ടി മാത്രമാണ് ഞാൻ ഫേസ്ബുക്ക് എടുത്തത്. അങ്ങനെ വർഷങ്ങൾ കടന്നുപോയി അതിൽ ഒരുപാട് ഫ്രണ്ട്സ് വരുന്നു പോകുന്നു.
ഫെയ്സ്ബുക്ക് എന്താണെന്ന് ഫേസ്ബുക്കിലെ നന്മയും ചീത്തയും തന്ത്രങ്ങളും മന്ത്രങ്ങളും എല്ലാം കണ്ടു പഠിച്ചു സോറി, പഠിച്ചുകൊണ്ടിരിക്കുന്നു .
ഇതിൽ രസകരമായ ഒരു സംഭവം.
എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു അവളുടെ മുഖച്ചിത്രം ഫിലിം ആക്ടർ ആയിരിക്കും കൊച്ചുകുട്ടികളുടെതും.


മധുര പതിനാറു തികഞ്ഞ തരുണി മണികളുടെ പിക്കുകളും. ഒരു പോസ്റ്റ് ഒക്കെ ഇട്ടാൽ ആ പോസ്റ്റിൽ ആയിരമായിരം 1500 ലൈക്ക് ഒരു 10 മിനിറ്റിൽ കിട്ടും. ഞാൻ ആകെ അതിശയപ്പെട്ടു പോയി ഇത്രയും സുന്ദരിയാണോ ഈ പെൺകുട്ടി
ഞാൻ പലപ്പോഴും ഇൻബോക്സിൽ അവളോട് സംസാരിക്കാറുണ്ടായിരുന്നു.
ഇടയ്ക്കൊക്കെ വോയിസ് ചെറുതായി മാത്രം ഇടാറുണ്ട്. ചെറുതായി എന്ന് ഉദ്ദേശിച്ചാൽ നീട്ടി വലിച്ച് സംസാരിക്കാതെ എന്തെങ്കിലും മുക്കിയോ മൂളിയോ പറയും .
ഇവളുടെ ഈ സപ്പോർട്ടും ഇവളുടെ ഈ പോസ്റ്റുകളും ഇതൊക്കെ കണ്ടപ്പോൾ എനിക്ക് വല്ലാതെ അസൂയ തോന്നി.


അസൂയ മറ്റൊന്നിനും കൊണ്ടല്ല അവർക്ക് കിട്ടുന്ന സപ്പോർട്ടിനു വേണ്ടിയോ അവളുടെ പോസ്റ്റ് കണ്ടിട്ട് എനിക്ക് അസൂയ തോന്നി എന്നല്ല കേട്ടോ.
എന്റെ ഫ്രണ്ട് ആയിട്ടും എന്നോട് ഇടക്കൊക്കെ സംസാരിച്ചിട്ടും ഈ സുന്ദരിയായ പെൺകുട്ടിയെ എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ ഈ മധുര പതിനാറുകാരിയെ. എന്നതിൽ ആയിരുന്നു എന്റെ അസൂയ
എന്തായാലും ഈ മധുര പതിനാറുകാരിയെ എനിക്ക് കണ്ടേ അടങ്ങു എന്നൊരു നിർബന്ധമായി എന്റെ മനസ്സിൽ.
ഹേയ് സുന്ദരി കുട്ടി
എത്രയും നാളുകൊണ്ട് ഞാൻ നിന്റെ ഫ്രണ്ട് ആണ് എനിക്ക് നിന്നെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് ഒരു ഫോട്ടോ അയച്ചു തരുമോ.


അയ്യോ ഏട്ടാ ഫേസ്ബുക്കിൽ ഞാൻ ഫോട്ടോ ഒന്നും ആർക്കും കൊടുക്കാറില്ല.!
എനിക്ക് നിന്നെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് അതുകൊണ്ട് മാത്രം ചോദിച്ചതാണ് തെറ്റായെങ്കിൽ സോറി ഒരു പ്രാവശ്യം കണ്ടാൽ മതി.
ഓക്കേ,….ഓക്കേ.. ഞാൻ കാണിക്കാം പക്ഷേ ആ പിക് ചേട്ടൻ സേവ് ചെയ്യാനും പാടില്ല മറ്റാർക്കും കാണിക്കാനും പാടില്ല.


എന്റെ മനസ്സിൽ അതിയായ സന്തോഷം തോന്നി എത്ര നാളത്തെ ആഗ്രഹമാണ് സഫലമാകാൻ പോകുന്നത് !
രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ ദേഎന്റെ ഇൻബോക്സിൽ ണിം എന്ന് അടിച്ചുകൊണ്ട് ഒരു ഫോട്ടോ മെസ്സേജ്.
അയ്യോ ഇതാരാ കുട്ടിയുടെ അമ്മയുടെ പിക്ക് ആണോ ….?
അതിശയത്തോടെ ഞാൻ അവളോട് ചോദിച്ചു പോയി…
“ഒന്ന് പോയെടാ എന്നെ കളിയാക്കാതെ”
ഏട്ടാ എന്ന് വിളിച്ചവൾ ദേ എന്നെ ഡാ എന്ന് വിളിക്കുന്നു.
എടോ ശരിക്കും ഈ ഫോട്ടോയിൽ ഉള്ളത് ആരാണ്…?
എന്റെ മനസ്സിൽ ആശങ്ക വീണ്ടും കൂടി
എടാ പൊട്ടാ ഇതാണ് യഥാർത്ഥ ഞാൻ!


ഇത് ഫേസ്ബുക്ക് എന്റെ രണ്ടുമൂന്നു ഫേക്ക് അക്കൗണ്ടിൽ ഒരു ഫേക്ക് അക്കൗണ്ട് മാത്രം. എന്റെ രണ്ടു ഫേക്ക് അക്കൗണ്ട് കളിലും നീ എന്റെ ഫ്രണ്ട് ആണ് മറ്റതിൽ നിന്നോട് ഞാൻ മിണ്ടാറില്ല. പകൽ ഈ അക്കൗണ്ടിൽ
രാത്രി മാത്രം ഞാൻ മറ്റൊരു അക്കൗണ്ടിൽ സജീവമാണ്.അതിശയത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു കർത്താവേ നീ ആളു കൊള്ളാമല്ലോ . നീ മധുര പതിനാറു കാരിയെ പോലെയാണല്ലോ നടക്കുന്നത് ഫേസ്ബുക്കിൽ. നിന്റെ പോസ്റ്റുകൾ ഒക്കെ ….?


റാം ഇത് ഫേസ്ബുക്ക് ആണ്
വിശ്വാസം കൂടുതൽ ഉള്ളവരെ പറ്റിക്കാൻ എളുപ്പമാണ് ഇവിടെ നീയും ഒരു പൊട്ടൻ
ശരിക്കും എനിക്ക് 40 വയസ്സ് കഴിഞ്ഞു.
ഇപ്പോഴും 18, 25 വയസ്സുള്ള പയ്യന്മാരാണ് എനിക്ക് പ്രൊപ്പോസൽ പറഞ്ഞുവരുന്നത്.!
” ശിവ ശിവ ഇവിടെ ഇങ്ങനെയും ഒരു ലോകം ഉണ്ടോ മുഖമില്ലാത്ത ചിത്രങ്ങളെ പ്രണയിക്കാതിരിക്കുക എന്നൊരു പാഠം അന്നു ഞാൻ പഠിച്ചു.
✍️ ….. മഹി റാം (MMR)🌹

റാം രാവണൻ

By ivayana