ആത്മാഭിമനക്ഷതം ഏറ്റവനെ കാണില്ല ,
വില്ലാളിവീരനെയും കാണില്ല.
മറ്റുള്ളവൻ്റെ അധികാരത്തിൽ മേനി നടിക്കാൻ
തെരുവിൽ കൂടി നിന്ന് അഹങ്കരിക്കുന്നവന് ഭീരുവാണെന്ന്
അറിയാതെരിക്കാൻ കൂട്ടത്തോടെ ഒരുവനെ കൊല്ലുന്നതാണോ ധീരത ,
ധീരൻ ഒരുമരണമെന്ന് കാലം കവിത ചെല്ലി ,
ഭീരു ആൾക്കൂട്ടങ്ങൾക്കിടയിൽ ആയുധം മേന്തി ആക്രോശിക്കുന്നു.
ഗാന്ധിയെ പോലെ അബോദ്ക്കറെ പോലെ ബുദ്ധനെ പോലെ –
,ഹോചി മിനെ പോലെ ,ചെ ഗുവരെ പോലെ ,ഫിദൽ കാസ്ട്രോ യെ പോലെ
ജനകിയനായ യേശുവും മുഹമ്മദും നാരായണ ഗുരുവും
പാടിവളർത്തിയ കരുണയുടെ ഓമനത്വം ഉള്ള മനുഷ്യനിന്ന്
ഉന്മാദിയാം ആൾക്കൂട്ടമായി മാറിയത് ഏവിടെ നിന്നാണ് ?
പൂർവ്വ സ്മൃതികൾ മറന്ന് ശ്മശാനങ്ങളുടെ കാവൽക്കാരനാവാൻ
നിങ്ങളെ ഉന്മാദികളാക്കിയ മോഹഭംഗത്തിൻ്റെ സൗന്ദര്യ റാണിയുടെ
എതാട്ടത്തിലാണ് തലമുറകൾ കൈവിട്ടു പോയത്
കേരളം പുരോഗമനംമെന്നഹങ്കരിക്കുമ്പോഴും
ഭ്രാന്താലയം മെന്ന് പറഞ്ഞ സ്വാമി സത്വം മായി തീരുന്നതിവിടെയാണ് ,
പോസ്റ്റ്മോ ഡോൺ സംസ്ക്കാരവും ജീവിതവും ആഗോളികരണത്തിൻ്റെ താകുമ്പോൾ ,
ആസക്തിയുടെ കടലൊഴുക്ക് മനോരോഗത്തിൻ്റെ ആൾക്കൂട്ടമായി തീരുന്നയിടത്ത്
മനുഷ്യൻ്റെ മഹ്വാ ത്വം ചൂടു കാടായി ചുടല ഭദ്രകാളി താണ്ഡവമാടി മനുഷ്യൻ്റെ
എല്ലും തോലും ഊരിയ ആൾക്കൂട്ടങ്ങളുടെ മതങ്ങളായി
ഇന്ത്യൻ ഗ്രാമങ്ങളെ നശിപ്പിക്കുന്ന ജീവനില്ലാത്ത ദൈവങ്ങളെ നിങ്ങൾക്ക് വേണോ :….

By ivayana