വരും……
വരാതിരിക്കില്ല.
വരും……
വണ്ടി വരാതിരിക്കില്ല…….
മതികുട്ടീ—-
ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….
വരും…….
വണ്ടിവരാതിരിക്കില്ല…….
ഈപാതവക്കത്ത്,
ഇന്നലെയും ഒരുപാടുപേര്‍
വണ്ടികാത്തുനിന്നിരുന്നു……
വരും……
വണ്ടിവരാതിരിക്കില്ല……
അല്പംകൂടി…..
മരത്തിന്‍റെ ശരീരത്തോട്
ചേര്‍ന്നുനിന്നോളൂ…..
അല്ലെങ്കില്‍,
തലയില്‍ കാക്കകാഷ്ടിക്കും……!
ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……
വരും…….
വണ്ടി വരാതിരിക്കില്ല……
ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..
അതെകുട്ടീ…….
അതാണെനിക്കുപേടി…….!
വണ്ടിവന്നില്ലെങ്കിലും…….
രാത്രി വരും……
വണ്ടി……ജനനംപോലാണ്…….!
രാത്രി…..മരണംപോലെയും……!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *