കാലം ജിൽജിലം ചിലമ്പിട്ടാർത്തു
കറിക്കൂട്ടുകൾതീർത്തുമറയവേ,
വൈരാഗ്യഹേതുക്കളാകുന്നവർ,
നിരത്തിൽ നിരനിരയായിരിക്കും
മൺകളിപ്പാട്ടം പോൽ,
നവംനവങ്ങളായ് ണിംണാം മണികൾ മുഴക്കുന്നതുകാണാം!
രജനീചരികൾ സംഘനൃത്തം
ചെയ്യുംരാവിൽ
രാജവീഥികളിൽ സപ്തസ്വരങ്ങൾ
നിറയവേ,
രാക്കോഴികളിരയെ തേടിയിറങ്ങുന്നേരം
രാവിൻനേരില്ലാകാഴ്ചകൾ
മന്ദംനിറയുന്നു!
മലർവാടികളിൽ മന്ദിരംപണിയുന്നവർ
മാനസരഥത്തിൽ
കനകമണികളാൽ തത്ത്വമസിഭാവമായ്
രാസക്രീഡയാൽ
മൗനരാഗമാലപിക്കവേ, കറങ്ങിയുയരുന്നു
കാലത്തിന്നധിപന്മാർ
കൊസ്രാക്കൊള്ളികൾ നോക്കുത്തികൾ!
അഞ്ജനക്കണ്ണുകൾ മിനുക്കിയെടുക്കും
താമ്രപർണ്ണികൾ
ജ്ഞാനശലാകകളിൽ വെൺമുത്തുകളാൽ
അംബരചുംബികളാകും വട്ടെഴുത്തുകാർ
ചന്തമായ്ചിന്തകൾ നിറയ്ക്കും
സ്വപ്നാടകർ,അഴകിയ വേറിട്ട
മാനസമന്ദിരം പണിയുന്നു!
ഇഹലോകത്തിൽ ഗണിക്കപ്പെടാത്തവരിവർ
കൽമഷത്തിൽ അവ്യക്തതനിറയ്ക്കുന്നവർ
ഇന്നീക്കാലത്തിൽ നിമഗ്നനാവാനാവാതെ
വഴിപിരിയുന്നവരെക്കണ്ടു മുഖംമറയ്ക്കുന്നു!

By ivayana

Leave a Reply

Your email address will not be published. Required fields are marked *