ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Youthful Seniors Club എന്നൊരു പ്രസ്ഥാനം രൂപം കൊള്ളുകയാണ്.
കൂടുതൽ കാലം ആരോഗ്യത്തോടെയും പ്രസരിപ്പോടെയും ജീവിക്കുക– ഇതാണ് ലക്‌ഷ്യം. പ്രായമാകുമ്പോഴത്തെ പല അസുഖങ്ങളും സ്വ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. ജീവിത ശാലി നിയന്ത്രിക്കുന്നതിലൂടെ കുറേക്കാലം കൂടി പരസഹായം കൂടാതെ ആർക്കും ആരോഗ്യവാനായി ജീവിക്കാം.
ഇന്നത്തെ അവസ്ഥ എന്താണ്? ഒരറുപതൊക്കെ അയാൽ ജീവിതം തീർന്നു എന്ന ചിന്തയാണ്. അന്ത്യവും കാത്ത് എവിടെയെങ്കിലും കുഞ്ഞിക്കൂടുക അതാണ് പലരും ചെയ്യുക. റിട്ടയർമെന്റ് കഴിയുന്നതോടെ എല്ലാം തീർന്നു എന്ന ചിന്തയാണ് പലർക്കും. 55-58 വയസ്സിലൊക്കെ ജീവിതം ആരംഭിക്കുന്നതേയുള്ളൂ. അതാണ് ഇന്നത്തെ യവ്വന കാലം. വികസിത രാജ്യങ്ങളിൽ 75 വയസ്‌സുവരെയൊക്കെ ജോലി ചെയ്യാം. കാലാനുസൃതമായ വയസ്സല്ല ഒരാളെ വയസ്സാനോ വയസ്സിയോ ആക്കുന്നത്. അത് ജീവിത ശൈലിയാണ് നിശ്ചയിക്കുക.


ഒന്നും ചയ്യാതിരുന്നാൽ സന്ധികൾ പണിമുടക്കും. വാതം കേറി പിടിമുറുക്കും. വായിക്കാതെയും, പുറത്തിറങ്ങി നടക്കാതെയുമിരുന്നാൽ ഒന്നും ചയ്യാനാകാത്ത അവസ്ഥ സംജാതമാകും. കൊളസ്ട്രോളും ബിപി യും ഡയബറ്റിസും നമ്മെ വേട്ടയാടും. ഇതിനെല്ലാം പ്രതിവിധിയുണ്ട്. ഇതിൽ പലതും പരാമ്പര്യ രോഗങ്ങളാണ് എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ അവയെ നിലക്ക് നിർത്താൻ നമുക്ക് ഓരോരുത്തർക്കും കഴിയും. വ്യായാമത്തിലൂടെ, ഭക്ഷണക്രമത്തിലൂടെ, ജോലിയിലൂടെ.
75 വയസ്സായി കഴിഞ്ഞിട്ട് ഇതൊക്കെ നേരെയാക്കാ൦ എന്ന് ചിന്തിച്ചാൽ നടക്കില്ല. ഒരമ്പതു വയസ്സാകുമ്പോഴേ ഇതെല്ലം തുടങ്ങണം. ഒരു ദിവസം നാലഞ്ച് കിലോമീറ്റർ നടക്കണം. ആഹാരം കുറച്ചേ കഴിക്കാവൂ. ഒരഞ്ഞൂറു കലോറിയെങ്കിലും ഒരു ദിവസം വ്യായാമത്തിലൂടെ പുറത്തു കളയണം. ഒരു ആപ്പിൾ വച്ച് ഏറെ സഹായിക്കും. സന്ധികൾക്കു പ്രത്യേകമായുള്ള വ്യായാമമുറകൾ അഭ്യസിക്കണം. നടക്കുകയും സ്വല്പമൊക്കെ ഓടുകയും സ്റ്റെപ്പുകൾ കയറുകയും ഒക്കെ ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും. വെറുതെ കുത്തിയിരിക്കരുത്. എന്തിലെങ്കിലും വ്യാപൃതനാവുക. ജോലിയിലോ എഴുത്തിലോ പാചകത്തിലോ എന്തിലെങ്കിലും. അങ്ങനെ ആരോഗ്യം വീണ്ടടുക്കം. കുടന്ത കുറക്കാം. കൊച്ചുകുട്ടികളുടെ പ്രസരിപ്പും ഊർജ്ജവും നിലനിർത്താം. വാർധക്യത്തിലും പ്രസരിപ്പും ഉന്മേഷവും നിലനിർത്താം.
ഈ പ്രസ്ഥാനത്തിൽ ചെരുവാനോ ഭാരവാഹിയാകുവാനോ ആഗ്രഹിക്കുന്നവർ
പേരും വിശദ വിവരങ്ങളും നൽകി ബന്ധപ്പെടുക.
professorpavarghese@co.uk

By ivayana