വരിതെറ്റിയെഴുതുന്ന
കവിതയിൽ തേടിയെ
ന്നുഴറുന്ന മാനസചിന്തകളെ
പതറി,, പതിയെഞാൻ
തിരികെ വന്നീടുവാൻ
തനിയെ, പറയുന്നനേരമെന്നോ
വിചനമാം വഴികളും,, കുളിർ
കാറ്റും തേടിഞാൻ
അറിയാതെയെങ്ങോ നടന്നു
പോയി
മുന്നിലായ് കണ്ടൊരു
വള്ളിയിൽ തൂങ്ങിയെൻ
ഹൃദയം വെറുതെശിഥിലമാക്കി
അജ്ഞാതമാമൊരു ഭീതി
യാൽ തെല്ലു,,, നിശബ്ദ
മായ് തീർന്നുവെൻ,, ഭാവനയും
കണ്ടുഭയന്നകിനാവുകളൊക്കെയും
മുന്നിലായ്‌ വന്നു നടനമാടി
നേരറിഞ്ഞില്ലെൻ വിധിയറി
ഞ്ഞില്ല ഞാൻ,,
നേർവഴിതെല്ലൊന്ന് മാഞ്ഞ
പോലെ
വേണ്ടാത്തചിന്തതൻ മാറാപ്പു
മേന്തി യേറെ ദിനങ്ങൾ
കടന്നു പോയി
താൻ താനറിഞ്ഞു തന്നുടെ
നോവുകളാർക്കും പകുത്തുകൊടുത്തിട്ടുടാതെ
കണ്ണാലെ കയ്യാലേ ഹൃദയത്തിലേറ്റുവാൻ
വേവും മനസ്സിൽ കുളിരൂ പകരുവാൻ
താൻ,, തന്നെ,, തനിക്കു തുണ യെന്നു
കണ്ടങ്ങറിയുന്ന നാളുകൾ
തന്നെയി,,,
ഏകാന്ത ചിന്തയ്ക്കു കൂട്ടായി
വന്നതെൻ,, തൂലിക മാത്ര
മെൻ കൂട്ടുകാരി
പാടാൻവശമില്ല,, പറയാനറിയില്ല,,
നേർവഴി തേടി നടന്നു
പോകാൻ
വേറിട്ട ചിന്തയും കാഴ്ചയും
കണ്ടു ഞാൻ കാലം
പതുക്കെ തിരഞ്ഞു പോട്ടെ
പിൻവിളിക്കായിനി കാതോർ
ക്കയില്ലഞാൻ,,
മുന്നിലായ് മാർഗം തടയുകില്ല
എന്നാത്മാവൂലോകം വെടിയും വരെയുമി
തൂലികയൊപ്പമുണ്ടാകുമെന്നാൽ

By ivayana