സഫലമാകാത്തൊരു
സ്വപ്നവും പേറി നീ
അകലേക്കുപോയി മറഞ്ഞില്ലേ…?
വിഫലമായൊരു
കാത്തിരിപ്പോടെഞാന്‍
ഇനിയെത്രകാലം കഴിഞ്ഞീടും.?
കണ്ടുകൊതിയെന്‍റെമാറിയില്ലപ്പൊഴേ
കടലും കടന്നു നീ പോയതല്ലേ..?
മണ്ടിക്കിതച്ചു നീ എത്തുന്നതുംകാത്തു
കണ്‍പാര്‍ത്തുഞാനിങ്ങിരുന്നതല്ലേ.?
പുല്‍കി, പ്രേമംപകുത്തന്നു വന്നനാള്‍,
നല്‍കിപ്രാണന്‍ പകുത്തു നീ യെന്നില്‍
നീ വരുന്നേരം നല്‍കാന്‍ കരുതിഞാന്‍
നിന്‍റെയുണ്ണിയെ കാത്തുവെന്നുള്ളില്‍.
അകലെയാണെങ്കിലും എന്നും പരസ്പരം
തങ്കക്കിനാവുകള്‍പങ്കുവെച്ചോര്‍
എല്ലാമൊളിക്കാതെ പങ്കുവെച്ചിട്ടും നീ
ഒരുവാക്കുമിണ്ടാതെ പോയില്ലേ..?
ആളിപ്പടരുന്ന ജ്വാലയില്‍ വെന്തു നീ
പ്രാണന്‍ പിടയുന്ന നേരത്തും
ആശയേറിനിന്‍ പ്രാണന്‍റെ പാതിയേ
അവസാനമൊരുനോക്കുകണ്ടീടുവാന്‍.
പാതിവെന്തൊരു ദേഹമായ് മാറി നീ
ചില്ലുപെട്ടിയില്‍ വന്നനേരവും
പാതിയടഞ്ഞോരു കണ്‍തുറന്നപ്പോഴും
ചാരത്തുയെന്നെ തിരഞ്ഞുവോ നീ.?

ബാബുഡാനിയല്

By ivayana