മലയാളിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ കുവൈത്തിലെത്തിയത്. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സബാഹ് സാലിമില്‍ താമസിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

By ivayana