രചന : മോളി ജോർജ് ✍️
സ്വർഗത്തിലെ മാലാഖമാർ
നമ്മുടെ സങ്കല്പമാണെന്നിരിക്കെ
ഭൂമിയിൽ ചിലരൊക്കെ
നമുക്ക് മാലാഖമാരായി
വന്നു ചേരാറുണ്ട്…
ഒറ്റക്ക് അസുഖങ്ങളാൽ
തളർന്നു പോകുന്ന സമയത്തു
ഒന്നിനും വയ്യെന്ന്…
ശരീരവും മനസും
നിലവിളിക്കുന്ന നേരത്ത്
അവർ വരും… കൈ പിടിച്ചു
എഴുന്നേൽപ്പിക്കും..
ഭക്ഷണം ഉണ്ടാക്കി തരും
ശ്രെദ്ധയോടെ നമ്മളെ
പരിചരിക്കും…
മനുഷ്യത്വം നിറയെ ഉള്ള
അവരല്ലേ ശെരിക്കും
മാലാഖമാർ…..
ഇനിയൊരു കൂട്ടരുണ്ട്..
സ്വന്തമാണ്.. രക്തബന്ധമാണ്
എന്നും പറഞ്ഞ്… അങ്ങ് ദൂരെ
ഇരുന്നു ഫോണിൽ കൂടി
സ്നേഹിക്കുന്നവർ..
അങ്ങനെ ചെയ്യണം
ഇങ്ങനെ ചെയ്യണം.. ഉപദേശമാണ്
വീണു പോയ ഒരാളെ
ഒന്ന് പോയി കാണാൻ പോലും
സമയം ഇല്ലാത്ത…
അവർക്കു എന്താണ് വേണ്ടതെന്നു
മനസിലാകാത്ത വേണ്ടപ്പെട്ടവർ
വേണ്ട സമയത്തു ഉപകാര പെടാത്ത
ഇവർ ആകെ ചെയ്യുന്നത്
നമ്മുടെ നേർക്കു ഒരു C C T V
പോലെ നിരീക്ഷണവുമായി
പുറകെ കാണും… ഒന്ന്
ജീവൻ വെച്ചു കഴിഞ്ഞാൽ
നമ്മൾ എന്ത് ചെയ്യുന്നു
എന്ന് അന്യോഷിക്കാൻ
അതിനു അവർക്ക് ഇഷ്ടം
പോലെ സമയം ഉണ്ടാകും
ശെരിക്കും പറഞ്ഞാൽ
ചാട്ടവാറിന് അടിച്ചു ഓടിക്കണം
ഈ ജന്തുക്കളെ…മരിക്കാൻ
കിടക്കുമ്പോൾ പോലും
തിരിഞ്ഞു നോക്കാത്ത
കരിങ്കല്ലുകൾ… പോയി
തുലയട്ടെ നാശങ്ങൾ…
എനിക്കെന്റെ മാലാഖമാർ
മതി… നിറം അല്പം കുറഞ്ഞാലും
ചിറകില്ല എങ്കിലും…
എന്നെ ചേർത്തു പിടിച്ച
ഇവരാണെന്റെ സ്വന്തവും
ബന്ധവും എല്ലാം…
