രചന : ലീന ദാസ് സോമൻ ✍
ചടുല താളത്തിൻ നൃത്ത ചുവടിന്റെ
ചടുല നർത്തകി നീയോ സഖി
നീയെൻ അകതാരിൽ നിറയുന്ന നിറദീപമായി
മികവുറ്റമിഴിവുറ്റ നിൻ മുഖകാന്തി
എൻ ഹൃദയ നാദമായി എന്നും തുടിക്കുന്നു
കാലത്തിൻ മികവേകി കാലോചിതമായി
ചിന്തതൻ താളത്തിൽ നൃത്തച്ചുവടുമായി
വർണോചിതമായി വർണ്ണിച്ചിടവേ
ലാസ്യഭാവത്താൽ വിരിയുന്നു നിൻ മന്ദസ്മിതം
പാരിൽ പത്മരാഗം ഉണർത്തിടുന്ന നിമിഷത്തിൽ
തഞ്ചത്തിൽ കൊഞ്ചി നീ ഉരുവിട്ട വാക്കുകൾ
തേങ്ങുമെൻ ഉൾക്കടലായ് ഉണർത്തുന്നു പാട്ടുപോൽ
സ്വർണ്ണ പ്രഭ തൂകിയ നിൻ പ്രിയ പുഞ്ചിരി ഓർക്കവേ
മൂർദ്ധാവിൽ നൊമ്പരം ഒന്നൊന്നായി തെളിയുന്നു
നിൻ പാദസ്വരത്തിൻ മണിനാദം സ്വപ്നത്തിൽ കേൾക്കവേ
എൻ മൂകമാം ദുഃഖത്താൽ
ഹൃദയം പിടയ്ക്കുന്നു
എൻ പ്രിയസഖി നീ എവിടെ ആ കഥനർത്തകി നീയോ പ്രിയേ
തകൃതിയായി നീ ആടി തിമിർത്ത്
നൃത്തച്ചുവടിന്റെ മുഖഭാവങ്ങൾ
കാലം എഴുതിവച്ച കഥയിലെമണിനാദം
ആണോ എൻ പ്രിയസഖി തോരാത്ത
കണ്ണുനീർ മിഴികളിൽ ഒതുക്കി
അണയാത്ത ദീപമായി എന്നും തെളിയിക്കും