ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി.

വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ് മണ്ണിട്ട് അടച്ചത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ആന്ധ്രയില്‍ നിന്ന് നിരവധി പേര്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. എന്നാല്‍ ആന്ധ്രയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി അടക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.

By ivayana