രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍
കാവിലെ കോവിലിൽ വിളക്കു തെളിഞ്ഞു
കാവിലെ തെയ്യാട്ട ത്തുടക്കവുമായി
കോലങ്ങൾ കെട്ടും പെരുവണ്ണാൻമാരും
വാദ്യക്കാരാം മലയരൻമാരും
കമ്മറ്റിക്കാരും കുടുംബക്കാരും
കാവിൻ പരിസരം ചുറ്റിനടക്കുന്നു
ആദ്യത്തെ തെയ്യത്തിൻ തോറ്റം തുടങ്ങി
ചെറുതായി വാദ്യങ്ങൾ കൊട്ടിത്തുടങ്ങി
തോറ്റം കഴിഞ്ഞങ്ങ് തെയ്യമിറങ്ങി
കാവിൻപറമ്പാകെ നാട്ടാരിറങ്ങി
ബലൂണിൻ കൂട്ടമായ് ഒരു കൂട്ടരെത്തി
മറ്റൊരുകൂട്ടർ കളിപ്പാട്ടവുമായും
ഓട്ടോവിൽ ഐസ്ക്രീമിൻ കൂട്ടരുമെത്തി
കച്ചവടമൊക്കെ തകൃതിയിലുമായി
നേരം കുറച്ചങ്ങ് പോവുന്ന സമയത്ത്
കാവിന്നതിർത്തിതൻ കാടിൻ്റെ ഭാഗത്തായ്
പകിടകളിയുടെ ആളുകളുമെത്തി
പകിടകളിയങ്ങു പമ്പര മാടുമ്പോൾ
എത്തി ഒരുകൂട്ടം മുച്ചീട്ടു കളിക്കാരും
രണ്ടിനും ചുറ്റിലുമായിട്ടങ്ങിനെ
ഇരുന്നിട്ടും നിന്നിട്ടും നോട്ടങ്ങുചാടി
ചിലപേർക്കു കിട്ടീ ഒരു കൂട്ടം നോട്ടുകൾ
മറ്റുചിലരുടെ പോക്കറ്റും കാലിയായ്
അപ്പോഴതാവന്നു മഫ്തിയിൽ സാറൻമാർ
ചുറ്റിലും കൂടീട്ട് മൊത്തത്തിൽ വാരിപ്പോയ്
കാശുകിട്ടിയോരും പോയോരുമെല്ലാം
സ്റ്റേഷനിൽപോയിട്ട് ജാമ്യത്തിൽ വന്നപ്പോൾ
കാവിലെ തെയ്യത്തിൻ മുടിയുമഴിച്ചുപോയ്
അങ്ങിനെ തെയ്യത്തിൻ ദിവസങ്ങളെല്ലാം
അരങ്ങുതകർത്തിടും നമ്മുടെ നാട്ടുകാർ
