ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

സ്വേദബിന്ദുക്കൾമുത്തായ് മാറുന്ന
സുന്ദരമാംനിന്റെ മേലധരത്തിൽ
മധുനുകരാൻവെമ്പുംഭ്രമരമൊന്നുപോലെന്റെ
രസനതൻ വെമ്പലറിയുന്നുവല്ലോ.
ഓരോകിനാവിലും അധരമത്സരവിഭവ
പ്രാമാണ്യമെല്ലാംകോൾമയിർകൊളളിക്കും
അനുഭവിച്ചറിഞ്ഞ രാസലീലകളിൽ
അനുവദനീയമല്ലാത്തതൊന്നുമില്ലല്ലോ.
താരാപഥമണ്ഡപത്തിലിരുൾപരക്കുമ്പോ
തെളിയുന്നതാണല്ലോ പ്രഭാപൂരവും
അതുപോലെനിൻ മേനിയാകെയീപ്പട്ടു
തല്പത്തിലെന്നും കൊതിയായി നിൽക്കും.
ആലോലംപാടുന്നളകങ്ങളിലെന്റെ
വിരലുകളങ്ങനെതടവിനടക്കെ,
ഒരുകുസൃതിയാൽ നിന്റെകർണ്ണ
പാളികളിലെന്റെ രസനതൻ
ഉൽക്ലേശ മഹോത്സവങ്ങൾ
ഒരുസ്വപ്നമല്ലൊരുപാടു കാമനതൻ
ശിരീഷലതഭാവമാണല്ലോ ,
നിന്നതി കേമമാംനിറഞ്ഞമാറിന്റെ
ഇളം ചൂടിലൊരുപാടു സ്വർഗ്ഗങ്ങളുണ്ടല്ലോ.
പ്രമദശയ്യയിലെസ്വേദ ഗന്ധമൊരുപാടു
സിരകളെ ദുന്ദുഭികൊട്ടിക്കുമ്പോൾ
അതിനനുസരണമായൊരുമാനസ്സമോടെന്റെ
വിരലുകളെലുകപരതി കുസൃതി കാട്ടും.
അണിവയറിലെനാഭിച്ചുഴിയിൽ
വിരലുകളുംരസനയുംപരിലസിക്കുമ്പോൾ ,
അതിനനുസരണമായൊരു തിരയുടെചാഞ്ചാട്ടം പോലെ
നിൻ ശ്രോണി ചലനം കേമമാകുന്നു.!
പാലരുവി ചുരത്താൻ സമയമെന്ന
ഭാവേനപലസകല ലക്ഷണ സമയം പറയുന്നു.
ഇനിയില്ലയാമം പുലരുവാനായിട്ടെന്നു
അകലെയേതോ രുപഥം അറിയിക്കുന്നുണ്ടല്ലോ
ഇനി നഷ്ട്ടപ്പെടുത്താൻ സമയമില്ല കുലച്ച
വില്ലിന്റെ ഹിതമഹിതമാകരുതല്ലോ!

പ്രകാശ് പോളശ്ശേരി

By ivayana