ലോലമീകാറ്റത്ത് വെറുതെയിരിക്കാം
ആലിലപ്പെണ്ണിൻ്റെ പാട്ടു കേൾക്കാം
അമ്പലമുറ്റത്തെ കൽവിളക്കിൽ
ആരോ തെളിച്ച വിളക്കുപോലെ,
അന്തിപ്പടുതിരിയാളുന്ന സൂര്യൻ
കുങ്കുമം വാരിവിതറിയ മാനത്ത്
തൊട്ടു തലോടുന്ന കുഞ്ഞാറ്റപൈതങ്ങൾ,
കൂടണഞ്ഞീടാൻ മറന്നാടുന്നനോരമായ്..
സന്ധ്യകൾ ചന്ദനം തൊട്ടൂവളർത്തിയ
ചന്ദ്രിക മെല്ലെ തലചയ്ച്ചുനോക്കയായ്
താഴ് വരക്കുന്നിലെ പൂമരച്ചോട്ടിലായ്
ചാരിയിക്കുന്നതാരിവനോ..
ആളുകൾ അമ്പലം വിട്ടിറങ്ങി,
കൽവിളക്കിൻതരിതാഴ്ന്നിറങ്ങി
ഒട്ടൊരു മൂകതയെത്തിത്തുടങ്ങു മീ ,
ഗ്രാമീണ ഭംഗിതൻ സ്വച്ഛതയിൽ
പുള്ളുകൾകുറുകുന്നു ,
നരിച്ചീറുപാറുന്നു..
കരിനാഗവിദ്വാന്മാർ വാപിളർത്തീടുന്നു
തരുനിരകളാകവെ രാക്ഷസ രൂപമായ്
ഘോരയുദ്ധത്തിന്നകമ്പടിനിൽക്കുന്നു
യക്ഷിയും പക്ഷിയും പാലപ്പൂഗന്ധവും
ചുറ്റും പരക്കുമീ നാട്ടിൻപുറത്തിന്റെ
കെട്ടുകഥകളിൽ, തൊട്ടു തലോടി ഞാൻ
ഒട്ടുനോരംകൂടി തനിച്ചിരിക്കട്ടെ ,……….

തുളസിദാസ്,

By ivayana