സ്ത്രീകൾക്ക് വേണ്ടി ഒരു doctor എഴുതിയത്

  1. എല്ലാ പണികളും ഒരു ദിവസം തന്നെ ചെയ്തു തീർക്കണം എന്നില്ല. അങ്ങനെ ചെയ്തു ശീലമുള്ളവർ ഒന്നുകിൽ ഇന്നില്ല അല്ലെങ്കിൽ സമ്മർദത്തിന് അടിമകളാണ്
    2.വിശ്രമിക്കാൻ സമയം കണ്ടെത്തുക ..കാലെടുത്ത് മേശേമേൽ വെച്ച് ഇഷ്ടമുള്ളത് ഇരുന്നു കഴിക്കുന്നതിൽ ഒരു തെറ്റുമില്ല
  2. തലവേദന മാറാൻ ഉറങ്ങണമെങ്കിൽ ഉറങ്ങുക..സമയത്തിന് വിശ്രമം എടുക്കാ ത്തവർ പലരും ഇന്ന് അവരുടെ കുടുംബത്തിൻ്റെ കൂടെ ഇല്ല എന്നോർക്കണം ..അവർ നേരത്തെ പോയിട്ടുണ്ടാവും.
    4.ഉറങ്ങാനുള്ള മരുന്നുകൾ കഴിക്കാതിരിക്കുക അതുനിങ്ങളുടെ തലച്ചോറിനെയും മറ്റു പല അവയങ്ങളെയും മോശമായി ബാധിക്കും.
    പറ്റുമെങ്കിൽ ഇടയ്ക് നടക്കാനോ ഒക്കെയായി പുറത്ത് പോവുക..friends ൻ്റെ കൂടെ സമയം ചിലവഴിക്കുക..ഒന്നിനെ കുറിച്ചും ഓർത്തു വേവലാതിപ്പെടാതിരിക്കുക ..
    നിങ്ങൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുക.
    ബാക്കി എല്ലാം വഴിയെ ശരിയായി കൊള്ളും.
    5.ദിവസവും ഒരു 10 മിനിട്ടു നല്ല വായു ശ്വസിക്കുക. ധ്യാനത്തിൽ ഏർപ്പെടുക .
    വേണ്ടാത്ത ചിന്തകളെ മനസ്സിൽ നിന്ന് കളയാൻ അത് സഹായിക്കും
  3. എപ്പോഴെങ്കിലം ഒരുങ്ങാൻ അല്ലാതെ കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ..
    ഇല്ലെങ്കിൽ കണ്ണാടി നോക്കി കുറച്ച് നേരം നിങ്ങളോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുക..അത് നിങ്ങൾക്ക് നിങ്ങളെ അടുത്തറിയാൻ സഹായിക്കും
    7.ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കഴിക്കുക.ആരും വാങ്ങി തരാൻ കാത്തു നിൽക്കേണ്ട.
    8.പൊതുവേ സമ്മർദ്ദം സ്ത്രീകളെ തളർത്തും ..അത്കൊണ്ട് തന്നെ നിങ്ങളുടെ ജോലി എളുപ്പമാകുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക. അതിൽ ഒരു തെറ്റുമില്ല.
    9.രോഗം ഉണ്ടെന്ന് തോന്നിയാൽ സ്വയം ചികിത്സ അരുത്..ഒരാളുടെ സഹായം വേണ്ടി വന്നാൽ വിളിക്കുക .. ഡോക്ടറെ കാണുക
    10.അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷുഗറും പ്രഷറും ഇടയ്ക്കിടെ പരിശോധിക്കുക.
    അത് മുമ്പ് പലരുടെയും ജീവൻ രക്ഷിച്ചിട്ടുണ്ട് എന്ന് ഓർക്കണം.
    നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്ക് വേണ്ടി കാത്തു സൂക്ഷിക്കുക.
    പുസ്തകങ്ങൾ വായിക്കാനും
    ലോകം അറിയാനും ശ്രമിക്കുക.
    തിരക്കുകൾക്കിടയിൽ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ മറന്നു പോവരുത്
    കടപ്പാട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *