രചന : പി. സുനിൽ കുമാർ✍
തികച്ചും വിപ്ലവാത്മകമായ മാറ്റമാണ് ഇന്ത്യാ പോസ്റ്റിന്റെ ഡിജിപിൻ (DIGIPIN) വഴി ഇന്ത്യയുടെ വിലാസ സാങ്കേതികവിദ്യയിൽ സംഭവിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പരമ്പരാഗത പിൻകോഡ് സംവിധാനം വിട പറയുകയാണ്.എന്നാൽ അതിന്റെ അതിമനോഹരമായ ഡിജിറ്റൽ പുനർാവിഷ്കാരമാണ് ഡിജിപിൻ.
ഡിജിപിൻ എന്നാൽ എന്താണ് ?
ഇത് ഒരു 10 അക്കം ഉള്ള, ജിയോ കോഡഡ് ഡിജിറ്റൽ വിലാസം ആണ്, 4 X 4 മീറ്റർ ചുറ്റളവിലുള്ള ഒരു നിർദ്ദിഷ്ട ലൊക്കേഷൻ വരെ കൃത്യമായി തിരിച്ചറിയാനാകുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഡിജിപിൻ സവിശേഷതകൾ:
ഓരോ വീടിനും/സ്ഥാപനത്തിനും വ്യക്തമായ ലൊക്കേഷൻ കോഡ്.
ഇത് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം.
വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ല
ഗ്രാമപ്രദേശങ്ങളിലും വിലാസമില്ലാത്ത സ്ഥലങ്ങളിലും പ്രയോജനപ്രദം.
കത്തിടപാടുകൾ, ഇ-കൊമേഴ്സ് ഡെലിവറികൾ, ആംബുലൻസ്, അഗ്നിശമന സേവനങ്ങൾ എന്നിവയ്ക്ക് കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നു.
നിങ്ങളുടെ ഡിജിപിൻ കണ്ടെത്താൻ,
താഴെക്കൊടുത്ത ലിങ്കിൽ അമർത്തുക.
https://dac.indiapost.gov.in/mydigipin/home
IIT ഹൈദരാബാദ്, ISRO, NRSC എന്നിവയുമായി ചേർന്ന് വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ ഡിജിറ്റൽ വികാസത്തിന് സാക്ഷ്യമാണ്.
