ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കനവുകളേറെ കണ്ടങ്ങു കാർമുകിൽ,മൂടലാൽ,
കാറ്റാലിരമ്പിയാ,വാനിലായ് ചുറ്റിയുണർന്നങ്ങുമെല്ലെ.
കൗമുദിയാകെ,ക്കുളിരാർന്നിരവിലായ് തൂളികൾ,
കരിമുകിൽ ചിറകിലായ് വിതറിയും മൂടലാൽ.
കമനീയമരുമയാം ചന്ദ്രികാ രശ്മികൾ പ്രഭയാർന്നു,
കനിഞ്ഞങ്ങിറങ്ങി, ധരിത്രിയെ ധന്യയുമാക്കിയോൾ.
കാതരയവളൊരു പുഞ്ചിരിയാലേ, കണ്ണിമപൂട്ടാതെ,
കണ്ടിരുന്നോമലാൾ പുകമഞ്ഞിനുള്ളിലാ പ്രകാശധാര.!
കൂരിട്ടാക്കാൻ തുടിക്കുന്ന രാത്രിയും തോറ്റുപോയ്,
കൗമതിയാളവൾ ഏറെ പ്രശോഭയാൽ ഭൂമിയെ,
കൗതുകമാം, പകലൊത്തപോൽ പൂരിതമാക്കി,
കാത്തവൾ രാത്രിയും കദനത്താലിരവിനെ വിട്ടങ്ങകന്നു.
കാർമുകിൽ കമ്പളം തീർക്കുന്നു ഭൂമിക്കായേറ്റമായ്,
കാർന്നവൾ ചന്ദ്രിക രശ്മിയാൽ ആർദ്രിത ഭാവമായ്.
കനിവാം പ്രശോഭയാൽ ചന്ദ്രിക പതിനാലുപകലുകൾ,
കണ്ണിമയ്ക്കാതെ രാവിലും കാക്കുന്നു ഭൂമി പ്രശോഭിതമായി.
*

രഘുകല്ലറയ്ക്കൽ

By ivayana