ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

യാ മൗലാ …
നിന്നോടുള്ള പ്രണയം
എന്റെ ആത്മാവിന്റെ
ദർപ്പണത്തിൽ പ്രതിഫലിപ്പിക്കുന്നു ..
ആ പ്രഭയിൽ
ഞാനെന്റെ ഹൃദയത്തെ
കഴുകിയെടുക്കുന്നു ..
എന്റെ മൗനങ്ങളിൽ
നീ സംഗീതമാകുന്നു ..
എന്റെ ഹൃദയത്തുടിപ്പുകൾ
നിന്റെ നാമ ജപങ്ങളാകുന്നു ..
ചിന്തകളുടെ ചക്രവാളസീമയിൽ
നീയെന്ന ഒരൊറ്റ നക്ഷത്രം തിളങ്ങുന്നു ..
നീ കൂടെയുള്ളപ്പോൾ
എന്റെആനന്ദമേ ..എന്ന്
ഞാനെന്റെ വിഷാദത്തിന്റെ
മുറിവുകളിൽ ഉമ്മവക്കുന്നു
ഓരോ ശ്വാസവും
നിന്നിലേക്കുള്ള
എന്റെ ചുവടുവയ്പുകളാകുമ്പോൾ
മരണം പോലും മധുരമാകുന്നു …
🍃🍃🍃🍃🍃

By ivayana