ദൈവങ്ങൾ കുടികൊള്ളും …
മണ്ണിന്റെ മാറിലായി….
ഞാൻ ആറടി മണ്ണിന്റെ ജന്മിയല്ലോ…
നോക്കെത്താ ദൂരം പരന്നുകിടക്കുന്ന…
സാമ്രാജ്യമാംലോകം എന്റെ സ്വന്തം ….
വാനോളം മുട്ടെ ഉയർന്നുനിൽക്കുന്ന …..
ഹിമ ഹിരി ശൃംഗവും എന്റെ സ്വന്തം …
ആഹ്ലാദ നക്ഷത്രം ഹൃദയത്തിൽ നിന്നും ഞാൻ…
ദൈവത്തിനു നന്ദി പറഞ്ഞിടുമ്പോൾ…
ദൈവമാ ആകാശവാതിൽ തുറന്ന് ….
മന്ദസ്മിതമാം എന്റെ മുന്നിൽ ….
കയ്യിൽ കരുതിയ മിന്നൽ പിണരുമായി
ആറടി മണ്ണെ നിയ്ക്ക് അളന്നുതന്നു…
കണ്ണുനീർ അണപൊട്ടി ചങ്കുതകരുന്ന….
വേദനയോടെ ഞാൻ കാൽക്കൽ വീണു ..
ദൈവമാ ശാപത്തെ ഏറ്റെടുക്കാതെ
തൻകാലുകൾ മെല്ലെ പുറകിലോട്ട്: …
അന്ധകാരത്തിന്റെ നീർ ചുഴിയിലയി…
എന്റെ മസ്തകം വെട്ടിപിളർക്കും പോലെ ….
ശിരസ്സറ്റു പിടയുന്ന രക്തബന്ധങ്ങൾതൻ…
കരുണതൻ നേത്രങ്ങൾ എന്റെ ഉള്ളിൽ ..
ഹൃദയത്തിൽ തുടിക്കും ചലനങ്ങളെല്ലാം
അവരെ തിരയുകയാണോ…?
അപ്പോഴും എന്നുടെ കർണ്ണങ്ങളിൾ..
ആ ദീന രോദന ശബ്ദങ്ങൾ മുഴുങ്ങി കേൾക്കാം …

ജി.വിജയൻ തോന്നയ്ക്കൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *