രചന : എം പി ശ്രീകുമാർ ✍
തുള്ളിക്കളിച്ചു
മഴയെന്റെ മുറ്റത്തു
കാൽത്തളമുത്തെല്ലാ-
മൂർന്നുവീണു.
പൊട്ടിച്ചിരിച്ചു
മഴയെന്റെ മുറ്റത്തു
കുപ്പിവളകൾ
കിലുങ്ങും പോലെ
പുത്തൻ കളികൾ
തുടങ്ങുന്നവ കണ്ടു
മൊത്തംമുഖവും
നനഞ്ഞു പോയി
കണ്ടതു നില്ക്കുമ്പോ –
ളാവേശമലതുള്ളി
ക്ഷീണം മറന്നു
കളിച്ചു മഴ
പാവം! വിയർത്തു
കിതച്ചറിഞ്ഞില്ല
വിയർപ്പുംമഴയിൽ
കുതിർന്നു പോകെ .
തുള്ളിക്കളിച്ചു
മഴയെന്റെ മുറ്റത്തു
കാൽത്തളമുത്തെല്ലാ-
മൂർന്നുവീണു.

