നിന്നെ സ്നേഹിച്ചിരുന്നതു പോലെ ഞാൻ
മറ്റൊരാളെയും സ്നേഹിച്ചിരുന്നില്ല…!
നിന്നെ ഓർമ്മിച്ചിടുന്നതു പോലെ ഞാൻ
മറ്റൊരാളെയും ഓർമ്മിച്ചിടുന്നില്ല….!
നിന്നെ ലാളിച്ചിരുന്നതു പോലെ ഞാൻ
മറ്റൊരാളെയും ലാളിച്ചിരുന്നില്ല…!
നിന്നെ ഓമനിക്കുന്നതു മാതിരി
മറ്റൊരാളെയും ഓമനിക്കാറില്ല…!
നിന്നെ കാത്തു നിൽക്കുന്നതു പോലെ ഞാൻ
വേറൊരാളെയും കാത്തു നിന്നിട്ടില്ല…!
നിന്നെ പൊട്ടി ചിരിപ്പിച്ച മാതിരി
ഞാനൊരാളിലും കോമാളിയായില്ല….!
നിന്നെ വർണ്ണിച്ചെഴുതിയ പോലൊന്നും
ഞാനിതുവരെ കവിതയായ് തീർത്തില്ല…!
നിന്നെയാശിച്ചു, മോഹിച്ച മാതിരി
ഞാനൊരാളെയും കാമിച്ചിരുന്നില്ല…!
നീയെനിക്കായ് കരുതിയ പോലൊരു
നീറ്റലാരും എനിക്കേകിയതില്ല….!
എങ്കിലുമെന്റെ മാനസ വീണ തൻ
തന്ത്രികൾ മീട്ടി ഞാൻ പാടിടുന്നിതാ..
എന്റെ നെഞ്ചകത്താളം നിലച്ചിടും
നാൾ വരെയും നിനക്കായി മാത്രമെൻ
നൊന്തു വിങ്ങും സ്വരത്തുണ്ടു കൊണ്ടുയിർ
പാട്ടു കെട്ടിയുറക്കെ ഞാൻ പാടിടും…
എന്റെ ജീവന രാഗ പതംഗമേ…
എൻ നിലാകൂട്ടിലെത്തുമോ…?
പാട്ടിനായ്….!
എൻ നിലാകൂട്ടിലെത്തുമോ….?
പാട്ടിനായ്……!!

By ivayana