കണ്ണിമചിമ്മാതെ കണ്ണനെ നോക്കി
പീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കി
കളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാം
കണ്ണിലെ കൃഷ്ണമണിക്കും താളമേറെ.
തൊഴുതു നില്ക്കുമ്പോൾ നിർവൃതിയും
കാണാതെ നില്ക്കും നേരമുന്മാദവും
നിൻ തൃപ്പാദസേവകനടിയനു മാത്രമോ
കാണാനഴകുള്ള കാർമുകിൽവർണ്ണാ..
കണ്ണിമചിമ്മാതെ കണ്ണനെനോക്കി
പീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കി
കളഭത്തിൽ മുങ്ങിയ കണ്ണനെകണ്ടതാം
കണ്ണിലെ കൃഷ്ണമണിക്കും താളമേറെ.
ശോഭിതഗ്രാത്രൻ്റെ പൂമേനി പുൽകിയ
മലരണിമാല്യങ്ങൾക്കും വർണ്ണചാരുത.
ചന്തത്തിൽ ഭവാൻ്റപാതിമെയ്യ് മറക്കും
മഞ്ഞണിപ്പട്ടുടയാടക്കും തിളക്കമേറെ.
കണ്ണിമചിമ്മാതെ കണ്ണനെ നോക്കി
പീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കി
കളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാം
കണ്ണിലെ കൃഷ്ണമണിക്കും താളമേറെ.

ഷിബു കണിച്ചുകുളങ്ങര

By ivayana