രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍
നിന്നോളമുണ്ടായിരുന്നില്ല
മനസ്സിലെ
പുഞ്ചനെൽപ്പാടത്തിലൊന്നും
കിനാവുകൾ,
നിന്നോളമാവില്ല
ഈ പ്രപഞ്ചത്തിന്റെ
മന്ദംതുടിക്കും
ഹൃദയമിടിപ്പുകൾ,
പച്ചവിരിച്ചൊരീ
പാടവരമ്പിലെ
ഉഷ്ണമകറ്റുന്ന
കാറ്റിന്നറിയുമോ
ഉൾത്താപമേറ്റും
പ്രണയകാലത്തിന്റെ
ഉച്ചനിശ്വാസ
മനസ്സിൻ തുടിപ്പുകൾ.
നിൽക്കയാണിവിടെഞാൻ,
ചക്രവാളത്തിന്റെ
അറ്റത്തുകാണുന്നപർവ്വത
നിരകളിൽ,
നിന്നെയെങ്ങാൻ,
കണ്ടുമുട്ടുവാനാവുമോ,
ഒന്നുപറക്കാൻ,
ചിറകറ്റപക്ഷി ഞാൻ…..
